പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളുമായി നോർക്ക

ഗൾഫ് പ്രതിസന്ധിമൂലം നാട്ടിൽ മടങ്ങിയെത്തുന്ന മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാട്ടിൽ ബിസിനസ്സ് തുടങ്ങുന്നതിനു ബാങ്ക് വായ്പ ഉദാരമാക്കാൻ തീരുമാനം.
വ്യക്തികൾക്ക് 20 ലക്ഷം രൂപയും അഞ്ചു പേരുള്ള കൂട്ടായ ബിസിനസ്സിനായി ഒരു കോടി രൂപയും ബാങ്കുവഴി വായ്പ നൽകാനാണ് ആലോചിക്കുന്നത്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവാസി കാര്യ വകുപ്പ് വഴിയുള്ള പുനരധിവാസ പദ്ധതിയാണ് നോർക്കാ ഡിപ്പാർട്ട്‌മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേൺ എഗ്രിമെന്റസ് ആണ് ഇതിനു പിന്നിൽ.
ഈ പദ്ധതിയുടെ ഭാഗമായി തിരിച്ച് എത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് അവർക്കായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പരിശീലനവും മാർഗനിർദ്ദേശം നൽകുക എന്നതാണ് ഇവരുടെ ലക്ഷ്യം. മാത്രമല്ല ഇവർക്ക് നൽകുന്ന വായ്പയിൽ നിന്ന് 15 ശതമാനം സബ്‌സിഡി നൽകാനും സർക്കാർ തീരുമാനിച്ചു.ഗഡുക്കൾ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാല് വർഷം 3% പലിശ സബ്‌സിഡി ബാങ്ക് വായ്പയിൽ ക്രമീകരിച്ചു നൽകുന്നു.
രണ്ടു വർഷമെങ്കിലും ഗൾഫിൽ ജോലിയെടുത്ത് മടങ്ങി എത്തിയവർക്ക് അപേക്ഷിക്കാവുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , യൂണിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങി പന്ത്രണ്ടോളം ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കും. നോർക്കാ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത അപേക്ഷകരെയാണ് മുൻഗണനാ ക്രമമനുസരിച്ച് ആദ്യം പരിഗണിക്കുന്നത്
അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ്, തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തെ കുറിച്ചുള്ള പ്രോജക്ട് റിപോർട്ട് എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം.
മൂന്നു ഘട്ടങ്ങളുള്ള പരിശീലന പരിപാടിയിൽ ആദ്യഘട്ടത്തിൽ പദ്ധതിയുടെ ലക്ഷ്യങ്ങൾ മറ്റു വിവരങ്ങളും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയും രണ്ടാംഘട്ടത്തിൽ വികേന്ദ്രീകൃത മാതൃകയിൽ പ്രാദേശിക അടിസ്ഥാനത്തിൽ പരിശീലനം നൽകുകയും വിവിധ മേഖലകളിൽ അവർക്ക് വേണ്ട പരിശീലന പരിപാടികൾ നടത്തുകയുമാണ് ചെയ്യുന്നത്. മൂന്നാംഘട്ടത്തിൽ വ്യക്തിഗതമായും ഗ്രൂപ്പ് അടിസ്ഥാനത്തിലും പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ, ബിസിനസ് ഡെവലപ്‌മെന്റ് പ്ലാൻ തയ്യാറാക്കൽ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത് നിലവിലുള്ള വായ്പാ പദ്ധതികളുമായി ബന്ധിപ്പിക്കൽ തുടങ്ങിയവയാണ്.
സഹകരണ സ്ഥാപനങ്ങൾ വഴി ഈ പദ്ധതി വിപുലീകരിക്കാനും സർക്കാരിനും നോർക്കയും പദ്ധതിയുണ്ട് എട്ടോളം പ്രവാസി സംഘടനകളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha