ഏറ്റവുമധികം അഴിമതി നടക്കുന്നത് ഇന്ത്യയിലാണെന്ന് ഫോബ്സ് മാഗസിന്‍ റിപ്പോർട്ട്

ഏറ്റവുമധികം അഴിമതി നടക്കുന്നത് ഇന്ത്യയിലാണെന്ന് ഫോബ്സ് മാസിക. കൈക്കൂലി വാങ്ങല്‍ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഫോബ്സ് മാസിക ഇന്ത്യയെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മുന്നിലുള്ള അഴിമതി രാജ്യമായി തിരഞ്ഞെടുത്തത്.
ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ (ടിഐ) എന്ന ആഗോള അഴിമതി വിരുദ്ധ സംഘടന പുറത്തുവിട്ട കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള ലേഖനത്തിലാണ് ഇതിനെ പറ്റി പറയുന്നത്. ഏഷ്യാ പെസഫിക്കിലെ 16 രാജ്യങ്ങളിലായി 20,000ത്തില്‍ അധികം പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലമാണ് ടിഐ പുറത്തുവിട്ടത്. ഒന്നര വര്‍ഷത്തോളമെടുത്താണ് ടിഐ സര്‍വേ പൂര്‍ത്തിയാക്കിയത്.ഇന്ത്യയിലെ കൈക്കൂലി കണക്കുകളില്‍ 69 ശതമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ സ്കൂളുകള്‍, ആശുപത്രികള്‍, പോലീസ് തുടങ്ങിയ മേഖലകളില്‍ കൈക്കൂലി വാങ്ങുന്നവരെ പറ്റി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും കൈക്കൂലിക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. കൈക്കൂലി നല്‍കാതെ തങ്ങള്‍ക്ക് സേവനം ലഭ്യമാകുന്നില്ലെന്നാണ് ഇവര്‍ വെളിപ്പെടുത്തിയതെന്നും ലേഖനത്തില്‍ പറയുന്നു.
വിയറ്റ്നാം, തായ്ലന്‍ഡ്, മ്യാന്‍മര്‍, പാകിസ്താന്‍ എന്നീ അയല്‍ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യ കൈക്കൂലി പട്ടികയില്‍ മുന്നേറിയത്. ഇന്ത്യക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്ന വിയറ്റ്നാമില്‍ കൈക്കൂലി വാങ്ങുന്നവര്‍ 65 ശതമാനത്തോളമാണ്. 40 ശതമാനം കൈക്കൂലി നിരക്കിൽ പാകിസ്താന്‍ നാലാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha