ഹൂസ്റ്റണിലെ വീടുകളിലെ ഇപ്പോളത്തെ താമസക്കാർ ആരാണെന്ന് അറിയുമോ !

ഹൂസ്റ്റണിലെ വീടുകൾ ഇപ്പോള്‍ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മൃഗങ്ങളും മറ്റ് ഇഴ ജന്തുക്കളും കൈയേറിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ ആളുകള്‍ വീടുവിട്ട പോയപ്പോൾ ആ അവസരത്തിൽ ഒഴുകിയെത്തിയവര്‍ ചേക്കേറുകയായിരുന്നു.
ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ഹൂസ്റ്റണ്‍ മേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
വെള്ളപ്പൊക്കം കനത്തതിനെ തുടര്‍ന്ന് വന്യജീവി സങ്കേതങ്ങളിലുള്‍പ്പെടെ വെള്ളം കയറുകയും പല ജീവികളും ജനവാസ മേഖലയില്‍ ഇറങ്ങുകയും ചെയ്തു. അങ്ങനെ പുറത്തിറങ്ങിയ ഒരു ചീങ്കണ്ണിയാണ് ഇവിടുത്തെ ആ വിരുതൻ.
മഴ ശാന്തമായി വെള്ളം ഇറങ്ങിയതോടെ തന്റെ വീടിന്റെ സ്ഥിതിഗതി പരിശോധിക്കാനെത്തിയ ബ്രിയാന്‍ ഫോസ്റ്റർ ഒന്ന് ഞെട്ടി. തന്റെ ഡൈനിംഗ് ടേബിളിന്റെ അടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ചീങ്കണ്ണിയെ കണ്ടായിരുന്നു ആ ഞെട്ടൽ. തുടർന്ന് അയാള്‍ ഉടന്‍ വനം വകുപ്പ് അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ച് 20 മിനിറ്റിനുള്ളില്‍ വനംവകുപ്പ് അധികൃതര്‍ എത്തുകയും ഒന്‍പത് അടി നീളമുള്ള ചീങ്കണ്ണിയെ പിടികൂടുകയും ചെയ്തു. വീടിനുള്ളില്‍ ഇഴഞ്ഞു കയറിയ ചീങ്കണ്ണിയും, ഇതിനെ പിടികൂടി മടക്കി കൊണ്ടുപോകുന്ന ജീവനക്കാരും ഇപ്പോള്‍ ട്വീറ്ററിലെ താരങ്ങളാണ്.
കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് നിരവധി ജീവികള്‍ ജനവാസമേഖലയില്‍ എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha