പെരുന്നാള്‍ ആഘോഷത്തിനിടെ മലയാളി മുങ്ങിമരിച്ചു

പെരുന്നാള്‍ ആഘോഷത്തിനിടെ മലയാളി ഒമാനില്‍ മുങ്ങിമരിച്ചു. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള കുരിയാത്തി വാദി അല്‍ബഈനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. തിരൂര്‍ സ്വദേശി യൂസഫാണ് മരിച്ചത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ കൂട്ടുകാരുമൊത്ത് എത്തിയ യൂസഫ് വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.
സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha