മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി ഓണാഘോഷം വര്‍ണ്ണാഭമായി

ന്യുയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി ഓണാഘോഷം വര്‍ണ്ണാഭമായി ആഘോഷിച്ചു.
ഓണാഘോഷം ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം അമേരിക്കയില്‍ നടന്ന ആദ്യത്തെ ഓണാഘോഷം അനുസ്മരിച്ചു. നയാക്കിലെ ക്ലാര്‍ക്ക്സ്ടൗണ്‍ റിഫോം ചര്‍ച്ചില്‍ സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഈ സീസണിലെ ആദ്യത്തെ ഓണാഘോഷം.
ഓണ സദ്യക്കു ശേഷം ജോര്‍ജ് ഏബഹാമും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു നിലവിളക്കു കൊളുത്തിയതോടെ ആഘോഷത്തിനു തിരി തെളിഞ്ഞു. തുടര്‍ന്ന് മഹാബലിയുടെ എഴുന്നള്ളത്ത്. സ്റ്റീഫന്‍ നിരപ്പത്ത് മഹാബലിയായി വേഷമിട്ടു.
അന്യയായ ഒരു വ്യക്തിക്കു വൃക്ക നല്‍കി മാതൃകയായ രേഖാ നായരെയും അതിനു തുണയായി നിന്ന ഭര്‍ത്താവ് നിഷാന്ത് നായരെയും ചടങ്ങില്‍ ആദരിച്ചു. സംഘടനയുടെ കര്‍ഷക ശ്രീ അവര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു.
സണ്ണി ജെയിംസ്, വര്‍ക്കി പള്ളിത്താഴത്ത്, തോമസ് ചാക്കോ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനം നേടി. ഒന്നാം സമ്മാനത്തിനുള്ള ക്യാഷ വാര്‍ഡ് സണ്ണി ജെയിംസ് സംഘടനക്കു സംഭാവനയായി നല്‍കി. തോമസ് അലക്സ്, വിന്‍സന്റ് അക്കക്കാട്ട്, ജോസ് അക്കക്കാട്ട്, ജേക്കബ് ചൂരവടി എന്നിവരായിരുന്നു അവാര്‍ഡ് കൊര്‍ഡിനേറ്റര്‍മാര്‍.
കലാഭവന്‍ ജയന്റെ മിമിക്രിയും ചാക്യാര്‍ കൂത്തുമായിരുന്നു പ്രധാന കലാപരിപാടി. ജിയ വിന്‍സന്റ് അക്കക്കാട്ട്, തഹസിന്‍ മുഹമ്മദ്, എലെയ്നാ മാത്യു, എഡ്വിന്‍ മാത്യു, എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഗേള്‍സ് ടീമിന്റെ തിരുവാതിരക്കു പുറമെ, ഗ്രൂപ്പ് ഡാന്‍സും, നികിതാ ജോസഹ്, അലിന ജോസഫ് എന്നിവരുടെ സിംഗിള്‍ ഡാന്‍സും ഹ്രുദയഹാരിയായി. സെക്രട്ടറി സന്തോഷ് വര്‍ഗീസ് നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha