കാണാതായ തിരൂര്‍ സ്വദേശിയുടെ മൃതദേഹം പൊലിസ് മോര്‍ച്ചറിയില്‍

ദുബായിൽ നിന്ന് കാണാതായ തൃശൂര്‍ സ്വദേശി മരിച്ചതായി റിപ്പോർട്ട്. തിരൂര്‍ മാവുംകുന്ന് മദ്രസക്ക് സമീപം പരേതനായ ഹംസക്കുട്ടിയുടെയും പാത്തുമ്മയുടെയും മകന്‍ ഷമീര്‍ ബാബു(37) ആണ് മരിച്ചത്. അല്‍ഖൂസില്‍ പിക്കപ്പ് വാനില്‍ നിന്ന് ആഗസ്റ്റ് 27ന് കണ്ടെത്തിയ മൃതദേഹം ഷമീര്‍ ബാബുവിന്റേതാണെന്ന് ചൊവ്വാഴ്ചയാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
ഷമീര്‍ ബാബു ജോലി ചെയ്തിരുന്ന സ്ഥാപനം ഏതാനും മാസം മുമ്പ് പൂട്ടിയിരുന്നു. അതിനെ തുടർന്ന് ജോലിയും താമസ സ്ഥലവും നഷ്ടപ്പെട്ട ഷമീര്‍ പിക്കപ്പ് വാനിലാണ് ഉറങ്ങിയിരുന്നത്.
20 ദിവസം മുമ്പ് കാണാതായ ഷമീര്‍ ബാബുവിനായുള്ള അന്വേഷണത്തിനിടയില്‍ ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസ് മോര്‍ച്ചറിയില്‍ അജ്ഞാത മൃതദേഹം ഉള്ള വിവരം അറിയുന്നത്. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ഇൗ മാസം 27നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha