ഹാര്‍വിക്കു പിന്നാലെ ഇര്‍മ്മ ; ഫ്ലോറിഡയിൽ മുന്നറിയിപ്പ്

12 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റിന്‍റെ മുൾമുനയിലായിരുന്നു അമേരിക്ക. നിരവധിയാളുകളുടെ ജീവനെടുക്കുകയും ഒത്തിരിയേറെ നാശം വിതയ്ക്കുകയും ചെയ്താണ് ഹാര്‍വി ചുഴലിക്കാറ്റ് ശാന്തമായത്. ഹാര്‍വിയ്ക്കു പിന്നാലെ ഇപ്പോൾ ഇര്‍മ്മ ചുഴലിക്കാറ്റ് രംഗ പ്രവേശം ചെയ്തിരിക്കുന്നത്.
വളരെ ശക്തമായ അറ്റ്ലാന്‍റ്റിക് ചുഴലിക്കാറ്റ് ആണ് ഇര്‍മ്മ. ഇര്‍മ്മയെ നേരിടാന്‍ കരീബിയന്‍ രാജ്യങ്ങളിലും അമേരിക്കയിലും മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇര്‍മ്മ അതിവേഗം ഫ്ലോറിഡയിലെത്തുമെന്നാണ് മുന്നറിയിപ്പ്. കാറ്റഗറി 4 വിഭാഗത്തിലാണ് ഇര്‍മ്മയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിക്കൂറില്‍ 130 മുതല്‍ 150 മൈല്‍.
https://www.facebook.com/Malayalivartha