ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച് പ്രവാസി ലോകം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രാജ്യം കത്തിനിൽക്കുന്ന അവസരത്തിൽ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച് പ്രവാസി ലോകം. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിറയൊഴിക്കലാണെന്ന് പ്രവാസി സാംസ്കാരിക സംഘടനകൾ.
കല്‍ബുര്‍ഗി കൊല്ലപ്പെട്ടിട്ടു രണ്ട് വര്‍ഷം കഴിയുമ്ബോഴും പ്രതികളെ പിടികൂടിയിട്ടില്ല. ഈ കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തിയ മാധ്യമ പ്രവര്‍ത്തക ഗൌരി ലങ്കേഷും സമാന രീതിയില്‍ തന്നെയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വിയോജിപ്പിന്റെ ശബ്ദങ്ങളെയും ആശയങ്ങളെയും ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് രാഷ്ട്രീയം കൊന്നൊടുക്കിയ പന്‍സാരെ, ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിവരുടെ വധത്തിന്റെ തുടര്‍ച്ചയാണ് ഗൗരി ലങ്കേഷിന്റെ വധമെന്ന് മലയാളി മീഡിയാ ഫോറം കുവൈത്ത് കുറ്റപ്പെടുത്തി.
സംഭവത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറവും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറവും ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറവും പ്രതിഷേധമറിയിച്ചു. ഇന്ത്യയില്‍ മതേതര നിലപാടെടുക്കുന്ന എഴുത്തുകാര്‍ക്കെതിരെ വര്‍ഗ്ഗീയവാദികള്‍ ആയുധമെടുക്കുന്ന അവസ്ഥയാണുള്ളതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കല കുവൈത്ത് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha