ഡീസല്‍ ജനറേറ്ററില്‍ നിന്നുണ്ടായ തീപിടിത്തത്തിൽ മലയാളിയായ യുവ ഡോക്ടര്‍ ലൈബീരിയയില്‍ മരിച്ച നിലയില്‍

ലൈബീരിയ: സാമൂഹിക സേവനത്തിനായി ലൈബീരിയയിലേക്കു പോയ യുവ ഡോക്ടര്‍ വീടിനു തീപിടിച്ചു മരിച്ചു. കോട്ടയം കങ്ങഴ പാറയ്ക്കല്‍ വീട്ടില്‍ ജോര്‍ജ് മാത്യുവിന്റെയും എലിസബത്തിന്റെയും മകന്‍ ഡോ. ഷെയ്ന്‍ സാം മാത്യു(25) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടം സംഭവിച്ചത്.
ഡീസല്‍ ജനറേറ്ററില്‍ നിന്നുണ്ടായ തീപിടിത്തത്തിലാണ് വീടിന് തീ പിടിച്ചത്. ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍നിന്ന് ബിരുദമെടുത്ത ഷെയ്ന്‍ കഴിഞ്ഞ ജനുവരിയിലാണ് ലൈബീരിയയിലേക്ക് പുറപ്പെട്ടത്.
https://www.facebook.com/Malayalivartha