മെക്സിക്കോയില്‍ ഭൂകമ്പം ; ശക്തമായ സുനാമിത്തിരകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 8.0 തീവ്രത രേഖപ്പെടുത്തിയതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. റിക്ടര്‍ സ്കെയിലില്‍ 8.4 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേയും അറിയിച്ചിട്ടുണ്ട്. പിജിയാപന്‍ നഗരത്തിന്റെ 123 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്ന് കരുതുന്നു.
അതെ സമയം മൂന്ന് മണിക്കൂറിനുള്ളില്‍ മെക്സിക്കന്‍ തീരത്ത് ശക്തമായ സുനാമിത്തിരകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍, കോസ്റ്റ്റിക്ക, പനാമ, ഹോണ്ടുറാസ്, ഇക്വഡോര്‍ എന്നീ തീരങ്ങളിലാണ് സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 90 മില്യണ്‍ ജനങ്ങള്‍ താമസിക്കുന്ന ഗ്വാട്ടിമാല, ബെലൈസ് എന്നിവിടങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
ആയിരകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട 1985ലെ ഭൂചലനത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ കമ്പനമാണിതെന്ന് മെക്സിക്കന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു.
https://www.facebook.com/Malayalivartha