സൗദി അറേബ്യയ്ക്ക് പിന്നാലെ പ്രവാസികളെ അകറ്റി കുവൈറ്റും ; മലയാളികള്‍ ആശങ്കയിൽ

സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യയ്ക്ക് പിന്നാലെ 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചു വിടാന്‍ തയ്യാറെടുത്ത് കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഇതിനായി ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 140 ഓളം ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കിയതായാണ് ഇതുസംബന്ധിച്ച് പുറത്തു വരുന്ന സൂചനകള്‍. കുവൈറ്റിന്റെ നീക്കത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആശങ്കയിലാണ്.
കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഇനിയുള്ള നിയമനങ്ങളിലും വിദേശികളെ പരിഗണിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിലവിലുള്ളവരില്‍ ആവശ്യത്തിന് യോഗ്യത ഇല്ലാത്തവരെയും അധികമുള്ളവരെയും ഉടന്‍ പിരിച്ചുവിട്ടേക്കും. ഇതോടൊപ്പം നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അത് പുതുക്കി നല്‍കേണ്ടെന്നും തീരുമാനമായിട്ടുണ്ട്.
പിരിച്ചു വിടലിന് മുന്നോടിയായി ബോണസുകള്‍, അലവന്‍സുകള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ആവശ്യത്തിലേറ പ്രവാസി തൊഴിലാളികളാണ് മുന്‍സിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha