എസ് എം എസ്, സൈബര്‍ തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദ്ദേശവുമായി അബുദാബി പോലീസ്

വന്‍തുക സമ്മാനമായി ലഭിച്ചുവെന്ന് മൊബൈല്‍ ഫോണ്‍ എസ് എം എസ് വഴിയും ഇന്റര്‍നെറ്റ് വഴിയും ലഭിക്കുന്ന അറിയിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. സിറാജ് ദിനപത്രത്തില്‍ അബുദാബി പോലീസ് ആരംഭിച്ച സാമൂഹ്യ സുരക്ഷാ ബോധവത്കരണ ഫീച്ചറിലാണ് എസ് എം എസ്, സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നത്.
യു എ ഇയില്‍ പലരും തട്ടിപ്പിനിരയായിട്ടുണ്ട്. ഇതിനെതിരെ പോലീസ് വലിയ പ്രചാരണംതന്നെ നടത്തിയിട്ടുണ്ട്. മൊബൈല്‍ വഴി ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ തുക സമ്മാനം നേടിയിട്ടുണ്ടെന്ന അറിയിപ്പാണ് ചതിക്കുഴിയില്‍ വീഴ്ത്താന്‍ ഉപയോഗിക്കുന്നത്. വ്യത്യസ്ത എമിറേറ്റുകളില്‍ നിന്ന് സിം കാര്‍ഡ് വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. സിം കാര്‍ഡ് ലഭിക്കാന്‍ വ്യാജ തിരിച്ചറിയല്‍ രേഖകളാണ് സമര്‍പ്പിക്കുന്നത്. ഇതെക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നിട്ടുണ്ട്. വന്‍തുക സമ്മാനം അടിച്ചിട്ടുണ്ടെന്നും അത് കൈമാറാന്‍ കുറച്ച് തുക ആദ്യം അയക്കേണ്ടതുണ്ടെന്നും ബോധ്യപ്പെടുത്തിയാണ് തട്ടിപ്പ് തുടങ്ങുന്നത്.
ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യു എ ഇയില്‍ 02 5088888 എന്ന നമ്ബരിലോ 999 എന്ന കണ്‍ട്രോള്‍ റൂം നമ്ബരിലോ വിവരം അറിയിക്കണം. അമാന്‍ എന്ന സംവിധാനവും നിങ്ങളുടെ സേവനത്തിനെത്തും. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ സേവനം ലഭ്യമാണ്. 8002626 എന്ന നമ്ബരിലും വിവരം അറിയിക്കാം. 2828 എന്ന നമ്ബരില്‍ സന്ദേശം അയക്കുകയും ചെയ്യാം.
ഇതോടൊപ്പം തന്നെ സൈബര്‍ കുറ്റകൃത്യങ്ങളെയും കരുതിയിരിക്കണം. ഓണ്‍ലൈന്‍ വഴി ബാങ്ക് ഇടപാട് നടത്തുന്നവരെയും ബാങ്ക് അക്കൗണ്ടുള്ളവരെയും ലക്ഷ്യം വച്ച് രാജ്യാന്തര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha