സഹപ്രവർത്തകരുടെ സ്‌നേഹാദരവുകൾ ഏറ്റുവാങ്ങാൻ വേദിയിലേക്ക് ; ആദരിക്കൽ ചടങ്ങിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം

ദമാമിലെ ഖത്തീഫിൽ ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനിടെ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മുന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അബ്ദുറബ്ബ് അല്‍ഹുസൈന്‍ ശഅ്ബാന്‍ കുഴഞ്ഞുവീണു മരിച്ചതായി റിപ്പോർട്ടുകൾ.
ബുധനാഴ്ച രാത്രി ആരോഗ്യ മന്ത്രാലയം കിഴക്കന്‍ പ്രവിശ്യയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് ഡോ. അബ്ദുറബ്ബ് അല്‍ഹുസൈന്‍ ശഅ്ബാന്‍ കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണ കാരണമായത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലേക്ക് നീക്കിയെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുൻപ് മരണപ്പെടുകയായിരുന്നു.
ആരോഗ്യ മന്ത്രാലയത്തിലെ മികച്ച ഡോക്ടര്‍മാരെ ആദരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് അപ്രതീക്ഷിതമായി മരണം ഡോ. അബ്ദുറബ്ബ് അല്‍ഹുസൈന്‍ ശഅ്ബാനെ തേടിയെത്തിയത്. ഇതോടെ ആദരിക്കല്‍ ചടങ്ങുകള്‍ മുഴുവന്‍ നിര്‍ത്തിവെച്ചു.
https://www.facebook.com/Malayalivartha