വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍ ആഘോഷം

ലണ്‌ടനില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാള്‍ ആഘോഷം സെപ്‌റ്റംബര്‍ ഏഴിന് വൈകുന്നേരം ഏഴിന് ഈസ്റ്റ്‌ഹാം സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ നടക്കും. ആഘോഷപരമായ തിരുനാള്‍ ദിവ്യബലിയും സ്‌നേഹ വിരുന്നും ഉണ്‌ടായിരിക്കും. ലണ്‌ടനിലെ തിരുവനന്തപുരം പള്ളിത്തുറ ഇടവക നിവാസികളാണ് തിരുനാളിനും മറ്റു പരിപാടികള്‍ക്കും നേതൃത്വം നല്‍ക്കുന്നത്. തിരുനാള്‍ ദിവ്യബലിയിലും സ്‌നേഹവിരുന്നിലും പങ്കെടുക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ലാസര്‍ മുളക്കല്‍
https://www.facebook.com/Malayalivartha