ഓസ്ട്രിയന്‍ റെയില്‍വെയ്‌ക്ക് അത്യാധുനിക ട്രെയിനുകള്‍

ഓസ്ട്രിയന്‍ റെയില്‍വെ ഏറ്റവും പുതിയ ജനുസ്സില്‍പെട്ട സീമന്‍സ് ഡെസീറോ എംഎല്‍ ട്രെയിനുകള്‍ 100 എണ്ണം വാങ്ങാന്‍ കരാറിലേര്‍പ്പെട്ടതായി റെയില്‍വേ മേധാവി ക്രിസ്റ്റ്യന്‍ കേറന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മണിക്കൂറില്‍ 160 കി.മി വേഗതയുള്ള പുതിയ വണ്ടികളില്‍ (സ്പീഡ് ട്രെയിന്‍) 30 എണ്ണം 6 സെറ്റ് വാതിലോടുകൂടിയതും 244 സിറ്റിംഗ് കപ്പാസിറ്റി ഉള്ളതുമാണ്. 70 ട്രെയിനുകള്‍ക്ക് 4 സെറ്റ് ഡോറുകളും 259 സിറ്റിംഗ് കപ്പാസിറ്റിയുമാണ്. കൂടാതെ ഓരോ സീറ്റിനും പവര്‍ ചാര്‍ജിങ്ങിനുള്ള പ്ലഗ്, മടക്കാവുന്ന ടേബിള്‍, ഓരോ വണ്ടിയിലും 26 ഇഞ്ച് ടി വി സ്‌ക്രീന്‍ എന്നിവയുണ്ട്.
2015 ഓടുകൂടി ഓടിത്തുടങ്ങുന്ന ഈ മനോഹര വണ്ടികള്‍ക്ക് 550 മില്യണ്‍ ഡോളറാണ് വകയിരുത്തിയിരിക്കുന്നത് .ഇതിന്റെ 90 ശതമാനവും കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് വഹിക്കുന്നത്. വിയന്ന അടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ ആയിരിക്കും ആധുനിക സംവിധാനങ്ങള്‍ ഉള്ള ഈ ട്രെയിനുകള്‍ ആദ്യം ഓടിത്തുടങ്ങുക.
വാര്‍ത്ത അയച്ചത് : ഷിജി ചീരംവേലില്‍
https://www.facebook.com/Malayalivartha