വാട്‌ഫോഡ് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു

വാട്‌ഫോഡ് മലയാളി അസോസിയേഷന്‍ പത്താമത് വാര്‍ഷികവും ഓണവും ആഘോഷിച്ചു. ബുഷി ക്വീന്‍സ് സ്‌കൂളായിരുന്നു വേദി.
പ്രസിഡന്റ് സണ്ണി പി മത്തായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാട്‌ഫോഡ് എംപി റിച്ചാര്‍ഡ് ഹാരിങ്ടന്റെ സാന്നിധ്യത്തില്‍ ഡോ. നൈനാന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
സുജൂ കെ ഡാനിയല്‍ സ്വാഗതമരുളി. വാട്‌ഫോഡ് കൗണ്‍സില്‍ വൈസ്പ്രസിഡന്റ് ജോര്‍ജ് ഡെര്‍ബിഷെയര്‍ , റവ. ഡേവ് മിഡില്‍ബ്രൂക്ക് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഭാരവാഹികളായ ബേബി തോമസ്, ഷിബു സ്‌കറിയ, മാത്യു സെബാസ്റ്റിയന്‍ , സ്‌റ്റെബി എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഓണസദ്യയും ഒരുക്കിയിരുന്നു.
വാര്‍ത്ത അയച്ചത്: സുജു കെ. ഡാനിയേല്‍
https://www.facebook.com/Malayalivartha