മെഗാ കണ്വെന്ഷന്

ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഡിസംബര്‍ 7 ന് മാഞ്ചസ്റ്റര്‍ ടൗണ്‍ സെന്ററിലെ ജി.മെക്‌സില്‍ നടക്കും. കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ആദ്യ പ്രെമോ വീഡിയോ ഫാ.സോജി ഓലിക്കല്‍ പ്രകാശനം ചെയ്തു. ബര്‍മിങ്ഹാമില്‍ നടന്ന സെക്കന്‍ഡ് സ്റ്റര്‍ഡേ കണ്‍വെന്‍ഷനിലാണ് പ്രകാശനം നടന്നത്. അനില്‍ ലൂക്കോസാണ് വീഡിയോ തയ്യാറാക്കിയത്. രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയാണ് കണ്‍വെന്‍ഷന്‍. ഈ സമയം കുമ്പസാരത്തിനും കൗണ്‍സിലിംഗിനുമായി വിപുലമായ സൗകര്യം ലഭ്യമാണ്. മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍.സി.സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫാ.സജിമലയില്‍ പുത്തന്‍പുരയും യു.കെ.സെഹിയോന്‍ മിനിസ്ട്രിയും സംയുക്തമായിട്ടാണ് കണ്‍വെന്‍ഷന് ആതിഥ്യമരുളുന്നത്.
https://www.facebook.com/Malayalivartha