കേളി അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി

സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ദാരിദ്ര്യവും നിരക്ഷരതയും കൂടാതെ ശിശു മരണനിരക്കും മറ്റു പ്രശ്‌നങ്ങളും മൂലം ദുരിതമനുഭവിക്കുന്ന അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് കേളിയുടെ കുട്ടികള്‍ ആണ് സഹായ ഹസ്‌തവുമായി എത്തിയത്.
നൂറു കുട്ടികള്‍ക്ക് ആയിരം രൂപ വീതം സ്‌കോളര്‍ഷിപ് നല്‍കി കേളി കുട്ടികള്‍ മാതൃകയായി. പഠനത്തില്‍ മിടുക്കരായ നൂറു കുട്ടികളെയാണ് കിന്റര്‍ ഫോര്‍ കിന്റര്‍ പ്രോജക്ടിലൂടെ കേളി സഹായിച്ചത്.
എന്‍. ഷംസുദീന്‍ എംഎല്‍എ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്‌തു. അട്ടപ്പാടി അസോ ഹാളില്‍ നടന്ന ചടങ്ങില്‍ ആദിവസി കുട്ടികള്‍ക്ക് പുറമേ സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു. ദാരിദ്ര്യ നിര്‍മാജനത്തിന് വിദ്യാഭ്യാസത്തിലൂടെ പ്രതിവിധി എന്നതാണ് കിന്റര്‍ ഫോര്‍ കിന്ററിന്റെ ലക്ഷ്യം. വിദ്യാഭാസ സഹായ പദ്ധതിയിലൂടെ കേളി ഇതിനകം 1500 കുട്ടികളെ സഹായിക്കുകയുണ്ടായി.
ജേക്കബ് മാളിയേക്കല്‍
https://www.facebook.com/Malayalivartha