കേരള പിറവി ആഘോഷിച്ചു

ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് കേരള പിറവി ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫിഫ്റ്റി പ്ലസ് സ്ഥാപകനേതാവും കുടുബാംഗവുമായ സണ്ണി കണ്ണംകളത്തിന്റെ 8-ാം ചരമ വര്‍ഷികാവസരത്തില്‍ സണ്ണിയുടെയും, ഈയിടെ നിര്യാതയായ ഐസക് പുലിപ്രയുടെ ജീവിതസഖി ലീലാമ്മ എബ്രാഹത്തിന്റേയും ആത്മശാശാന്തിക്കായി ഒരു മിനിറ്റ് മൗന പ്രാത്ഥന നടത്തി. കൂടാതെ പ്രശസ്ത സംഗീതസംവിധായകരും, എഴുത്തുകാരുമായ രാഘവന്‍ മാസ്റ്റര്‍, മന്നാടെ എന്നിവരുടെ നിര്യാണത്തില്‍ ഫിഫ്റ്റി പ്ലസ് അനുശോചിച്ചു.
കേരള തനിമയില്‍ വിഭവ സമ്യദ്ധമായ അത്താഴ വിരുന്നിന് ശേഷം 2013 ലെ ഇതുവരെയുള്ള പരിപാടികള്‍ വിലയിരുത്തി. അടുത്ത പരിപാടിയായ ക്രിസ്മസിനും, 2014 ലെ മറ്റ് പരിപാടികള്‍ക്കും ഏകദേശ രൂപം നല്‍കി. 2013 ലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവന കാന്‍സര്‍ രോഗിയായ ചേറ്റുതോട് സ്വദേശി കൈപ്പന്‍പ്ലാക്കല്‍ സിബി തോമസിന് ചികിത്സാ സഹായമായി നല്‍കി. ഫിഫ്റ്റി പ്ലസ് കുടുംബാംഗംങ്ങളുടെ ഇടയില്‍ മലയാള പരിജ്ഞാനവും വായനാശീലവും കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ച വായനശാല പരിപൂര്‍ണ വിജയമായി തുടരുതില്‍ എല്ലാവരും സന്തുഷ്ടി രേഖപ്പെപ്പെടുത്തി. സേവ്യര്‍ ഇലഞ്ഞിമറ്റം എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ആന്റണി തേവര്‍പാടം കേരള പിറവി ആഘോഷം മോഡറേറ്റ് ചെയ്തു.
ജോര്‍ജ് ജോണ്‍
https://www.facebook.com/Malayalivartha