ഡബ്ല്യു.എം.സി. കലോത്സവം 2013 ന് തുടക്കമായി

ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കലാ മാമാങ്കമായ ഡബ്ല്യു.എം.സി. കലോത്സവം 2013 ന് തുടക്കമായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ സ്വോഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന മത്സരങ്ങളില്‍ അയര്‍ലന്‍ഡിലെ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികള്‍ മത്സരിക്കുന്നുണ്ട്. കലോത്സവ മത്സരങ്ങള്‍ കഴിയുന്നതോടുകൂടി നൃത്താഞ്ജലിയിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിയും. ഇത്തവണത്തെ കലോത്സവ പ്രതിഭയെയും തിലകത്തെയും തിരഞ്ഞെടുക്കാന്‍ അതു വരെ കാത്തിരിക്കേണ്ടി വന്നേക്കാം.
മത്സര വിജയികള്‍ക്ക് ട്രോഫി, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ, ഡിസംബര്‍ 28 നു, ബ്യുമോണ്ട് ആര്‍ടെന്‍ റിക്രിയേഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ഡബ്ല്യു.എം.സി. ക്രിസ്മസ്, ന്യു ഇയര്‍ ആഘോഷങ്ങളില്‍ വച്ച് സമ്മാനിക്കുന്നതാണ്. കൂടാതെ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ പ്രസ്തുത ദിവസം അവതരിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
സീനിയര്‍ വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക്, മലയാളത്തിലെ പ്രസംഗ കലയുടെ കുലപതി, ഡോ:സുകുമാര്‍ അഴിക്കോടിന്റെ സ്മരണാര്‍ത്ഥം ഡബ്ല്യു.എം.സി. അയര്‍ലന്‍ഡ് പ്രോവിന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോഫിയും നല്കുന്നതായിരിക്കും .
https://www.facebook.com/Malayalivartha