യൂറോപ്പില്‍ പുതിയ ബാങ്ക് പേയ്‌മെന്റ് സിസ്‌റ്റം

അടുത്ത വര്‍ഷം 2014 ഫെബ്രുവരി ഒന്നു മുതല്‍ യൂറോപ്പില്‍ പുതിയ ബാങ്ക് പേയ്‌മെന്റ് സിസ്‌റ്റം നിലവില്‍ വരുന്നു. ഈ പുതിയ സിസ്‌റ്റത്തിന്റെ പേര് `സെപാ' എന്നാണ്. ഇതുവരെ യൂറോപ്യന്‍-ഇന്റര്‍നാഷണല്‍ പെയ്‌മെന്റ്‌ുകള്‍ക്ക് മാത്രമാണ് സെപാ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2014 ഫെബ്രുവരി ഒന്നു മുതല്‍ എല്ലാ സ്വദേശീയ പെയ്‌മെന്റ്‌ുകള്‍ക്കും സെപാ ഉപയോഗിക്കണം. യൂറോപ്യന്‍ ബാങ്കുകള്‍ ഈ പുതിയ പെയ്‌മെന്റ് സിസ്‌റ്റത്തിലേക്ക് ഇപ്പോള്‍ തങ്ങളുടെ ബാങ്കിംഗ് പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തി കൊണ്‌ടിരിക്കുകയാണ്.
നിലവില്‍ ബാങ്ക് പേയ്‌മെന്റുകള്‍ക്ക് അക്കൗണ്ട് നമ്പര്‍, ബാങ്ക് കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവ മാത്രം മതിയായിരുന്നു. എന്നാല്‍ പുതിയ സെപാ പെയ്‌മെന്റ് സിസ്‌റ്റത്തില്‍ അക്കൗണ്ട് നമ്പരിനു പകരം 22 അക്കങ്ങളും അക്ഷരങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ `ഇബാന്‍' എന്ന നമ്പര്‍ ആയിരിക്കും. ഇത് ഡി.ഇ. എന്ന ജര്‍മനിയുടെ ചുരുക്കക്ഷരത്തില്‍ തുടങ്ങി അക്കൗണ്ട് നമ്പര്‍, ബാങ്ക് കോഡ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഇബാന്‍ നമ്പരുകള്‍ ഇപ്പോള്‍ തന്നെ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ട് സ്‌റ്റെറ്റ്‌മെന്റുകളില്‍ കാണാം. കൂടാതെ `ബിക്' എന്ന ബാങ്കിംഗ് കോഡും എഴുതണം. പുതിയ സെപാ പെയ്‌മെന്റ് സിസ്‌റ്റം കൂടുതല്‍ വേഗത്തില്‍ നടത്താന്‍ സാധിക്കുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അവകാശപ്പെടുന്നു. ആര്‍ക്കെങ്കിലും തങ്ങളുടെ ഇബാന്‍-ബിക് നമ്പരുകള്‍ കണ്‌ടുപിടിക്കാന്‍ വിഷമം ഉണ്ടെങ്കില്‍ അവരുടെ അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെടുക.
ജോര്‍ജ് ജോണ്‍
https://www.facebook.com/Malayalivartha