കൊളോണ്‍ പേര്‍സില്‍ ഡിസംബര്‍ 14 ന് ക്രിസ്‌മസ് ആഘോഷം

ജര്‍മനിയിലെ കൊളോണ്‍ പോര്‍സിലുള്ള മലയാളി കുടുംബങ്ങള്‍ സംയുക്തമായി ക്രിസ്‌മസ് ആഘോഷിക്കുന്നു. ഡിസംബര്‍ 14-ന് (ശനി) വൈകുന്നേരം നാലിന് കൊളോണ്‍ പോര്‍സിലെ അലക്‌സിയാനര്‍ ആശുപത്രി ഓഡിറ്റോറിയത്തിലാണ് ആഘോഷം നടക്കുന്നത്.
സി.എം.ഐ സഭാംഗമായ ഫാ.ജോസ് വടക്കേകരയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടുകൂടി പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്നുള്ള ആഘോഷ പരിപാടികളില്‍ ഈശ്വര പ്രാര്‍ഥന, ക്രിസ്‌മസ് സന്ദേശം, ക്രിസ്‌മസ് അവതരണം, കരോള്‍ ഗാനങ്ങള്‍, കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ക്കു പുറമേ ക്രിസ്‌മസ് വിരുന്നും ഉണ്‌ടായിരിക്കുമെന്ന് ക്രിസ്‌മസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്ന ഏബ്രഹാം വി. തോമസ് ടോം കളത്തിപറമ്പില്‍ എന്നിവര്‍ അറിയിച്ചു.
പരിപാടികളുടെ വിജയത്തിനായി ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 02203 34871, 02203 9078540.
ജോസ് കുമ്പിളുവേലില്‍
https://www.facebook.com/Malayalivartha