Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

പ്രവാസികള്‍ക്കാശ്വാസം ..സൗദിയില്‍ വിദേശികളുടെ ലെവി ഉള്‍പ്പെടെ ഒമ്പത് ഇനം സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചു നല്‍കും

22 DECEMBER 2018 12:21 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിലെ വിദേശി ജോലിക്കാരുടെ ലെവി സംഖ്യ 80 ശതമാനം തിരിച്ചു നല്‍കും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന 'മുന്‍ശആത്ത്' വഴിയാണ് സംഖ്യ തിരിച്ചുകിട്ടാനായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വിദേശികളുടെ ലെവി ഉള്‍പ്പെടെ ഒമ്പത് ഇനം സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചു നല്‍കാനാണ് മന്ത്രാലയ സമിതി തീരുമാനിച്ചത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളിലെ ജോലിക്കാരുടെ ആശ്രിത ലെവി തിരിച്ചു ലഭിക്കില്ല. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കുക, ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രോല്‍സാഹനവും സര്‍ക്കാര്‍ സഹായവും ലഭ്യമാക്കുക എന്നതാണ് ഈ ആനുകൂല്യത്തിലൂടെ 'മുന്‍ശആത്ത്' ലക്ഷ്യമാക്കുന്നത്.

സി.ആര്‍ തുറക്കുന്നതിന് ചെലവായ ഫീസ്, ചേംബര്‍ രജിസ്‌ട്രേഷന്‍ ഫീസ്, സൗദി പോസ്റ്റില്‍ ഡോര്‍ ഡെലിവറിക്കുള്ള 'വാസില്‍' അംഗത്വ ഫീസ്, ബലദിയ ലൈസന്‍സ് ഫീസ്, ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍, സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള ലൈസന്‍സ്, എസ്റ്റാബ്ലിഷ്മന്റെിനെ കമ്പനിയാക്കാന്‍ ചെലവായ ഫീസ്, സ്ഥാപന കോണ്‍ട്രാക്ട് പബ്ലിഷിങ് ഫീസ് തുടങ്ങിയവയാണ് ലെവിക്ക് പുറമെ തിരിച്ചു നല്‍കുക. ഇതില്‍ ലെവി ഒഴിച്ചുള്ളതെല്ലാം മുഴുവനായും തിരിച്ചുനല്‍കും. വിശദാംശങ്ങള്‍ "https://esterdad.monshaat.gov.sa/Home/FQ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലെവി തിരിച്ചു ലഭിക്കുന്നതിന്

2016 ജനുവരി ഒന്നിനു ശേഷം നിലവില്‍ വന്ന സ്ഥാപനമായിരിക്കുക, സ്ഥാപന ഉടമ സ്വദേശിയായിരിക്കുക, സ്ഥാപനം തുടങ്ങി മൂന്നു വര്‍ഷം പൂര്‍ത്തിയാകാതിരിക്കുക, നിതാഖത്ത് പദ്ധതി പ്രകാരമുള്ള സ്വദേശിവത്ക്കരണം നടപ്പാക്കുക എന്നിവയാണ് ലെവി തിരിച്ചു ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ .ഏഴ് ശതകോടി റിയാലാണ് ഇത്തരത്തിലുള്ള ഫീസ് തിരിച്ചു നല്‍കുന്നതിന് അനുവദിച്ചത്. 2021 വരെ തിരിച്ചു നല്‍കല്‍ തുടരും. അതിന് മുമ്പായി ഫണ്ട് അവസാനിച്ചാല്‍ നിര്‍ത്തിവെക്കുമെന്നും 'മുന്‍ശആത്ത്' വ്യക്തമാക്കി.

നിബന്ധനകള്‍ പാലിക്കാത്ത അപേക്ഷകള്‍ തള്ളപ്പെടും. എന്നാല്‍ തള്ളപ്പെട്ട അപേക്ഷകള്‍ 30 ദിവസത്തിനകം വിയോജിപ്പ് പ്രകടിപ്പിച്ച് വീണ്ടും സമര്‍പ്പിക്കാവുന്നതാണ്. ഇത്തരത്തിലുള്ള അപേക്ഷകള്‍ 60 ദിവസത്തിനകം പരിഗണനക്കെടുക്കും. അധികൃതരെ കബളിപ്പിക്കുകയോ, അനധികൃതമായോ അനര്‍ഹമായോ ആനുകൂല്യം പറ്റുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശക്ഷാ നടപടി സ്വീകരിക്കും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (38 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (3 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (4 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (4 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (4 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (4 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (4 hours ago)

Malayali Vartha Recommends