Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യത

16 JANUARY 2019 09:32 AM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയേറുന്നു. കഴിഞ്ഞദിവസം മുംബൈയില്‍ കുവൈത്ത് സിവില്‍ വ്യോമയാന വകുപ്പ് മേധാവി ശൈഖ് സല്‍മാന്‍ സബാഹ് സാലിം അല്‍ ഹമൂദ് അസ്സബാഹും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭുവും പങ്കെടുത്ത കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. സിവില്‍ വ്യോമയാന രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിരവധി നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. ഇരുരാജ്യങ്ങളിലെയും വ്യോമയാന മേഖലയിലെ സാങ്കേതികവിദഗ്ധര്‍ തമ്മില്‍ ആശയ സംവാദങ്ങള്‍ വര്‍ധിപ്പിക്കുക, വിമാന സര്‍വിസുകളുടെ എണ്ണം കൂട്ടുക, ഇന്ത്യയിലെയും കുവൈത്തിലെയും വിമാനക്കമ്പനികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ അനുസരിച്ച് നിലവില്‍ ആഴ്ചയില്‍ 12,000 സീറ്റുകള്‍ക്കാണ് കുവൈത്ത് എയര്‍വേസിനും ജസീറ എയര്‍വേസിനുമായി അനുമതിയുള്ളത്. ഇത് വര്‍ധിപ്പിച്ചുനല്‍കുകയാണെങ്കില്‍ കൂടുതല്‍ സര്‍വിസ് നടത്താന്‍ താല്‍പര്യമുണ്ടെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. പത്തുലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തിലുണ്ട്. ഇവരുടെ പോക്കുവരവും സൗദിയിലേക്കും ഈജിപ്തിലേക്കും തുര്‍ക്കിയിലേക്കും കണക്ഷന്‍ വിമാനത്തില്‍ പോകുന്നവരുമടക്കം പരിഗണിക്കുമ്പോള്‍ സീറ്റുവിഹിതം വളരെ അപര്യാപ്തമാണ്.
ചില സീസണുകളില്‍ ടിക്കറ്റ് കിട്ടാതാവുന്നതിനും നിരക്ക് കുത്തനെ ഉയരുന്നതിനും സീറ്റ് അപര്യാപ്തയും കാരണമാണ്. കൂടുതല്‍ സീറ്റും സര്‍വിസും വരുമ്പോള്‍ വിമാനക്കമ്പനികള്‍ തമ്മില്‍ മത്സരം ശക്തമാവാനും ടിക്കറ്റ് നിരക്ക് കുറയാനും വഴിയൊരുങ്ങും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (39 minutes ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (1 hour ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ ഇന്നു മുതൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് വിലക്ക്...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (3 hours ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (4 hours ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (4 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (4 hours ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (4 hours ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (4 hours ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (4 hours ago)

Malayali Vartha Recommends