Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സൗദി അറേബ്യയിലെ ജീസാനിലേക്ക് ഹൂതികള്‍ നടത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; ജിസാനിലെ ജനവാസമേഖലകള്‍ ലക്ഷ്യമാക്കിയുള്ളളതായിരുന്നു ആക്രമണം; സൗദി അതീവ ജാഗ്രതയില്‍

26 AUGUST 2019 08:54 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ ജീസാനിലേക്ക് ഹൂതികള്‍ നടത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു യമനിലെ സഅദ പ്രവിശ്യയില്‍ നിന്നാണ്. മിസൈല്‍ തൊടുത്തത്. ജിസാനിലെ ജനവാസമേഖലകള്‍ ലക്ഷ്യമാക്കിയുള്ളളതായിരുന്നു ഇവ. ഞായറാഴ്ചയാണ് സംഭവം. അതേ സമയം അബ്ഹയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഞായറാഴ്ച രാവിലെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. സൗദി വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ്. ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചത്. നാല് ദിവസമായി അബ്ഹയിലേക്കും ജീസാനിലേക്കും തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. അതിനിടെയാണ് ആറ് ബാലിസ്റ്റിക് മിസൈലുകള്‍ സൗദിക്ക് നേരെ വന്നത്. കുറച്ചുകാലമായി ഡ്രോണുകളാണ് ഹൂതികള്‍ സൗദിയിലേക്ക് ആക്രമണം നടത്താന്‍ ഉപയോഗിക്കുന്നത്. സൗദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചു.
പോയ വാരം സൗദി യുഎഇ അതിര്‍ത്തിയിലെ അരാംകോ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി ഹൂതികള്‍ തുടരെ ഡ്രോണുകളയച്ചിരുന്നു.

ഇതില്‍ സ്‌റ്റേഷനില്‍ തീപിടുത്തമുണ്ടായി. ഇതിന് പിന്നാലെയാണ് ഹൂതികള്‍ക്കെതിരെ സൗദി സൈന്യം നടപടി ശക്തമാക്കിയത്. സന്‍ആയില്‍ ഹൂതികളുടെ ആയുധപ്പുരകള്‍ സഖ്യസേന തകര്‍ത്തു. പിന്നാലെ സൗദിക്ക് നേരെ ഡ്രോണ്‍ ആക്രമണം തുടങ്ങി. നാല് ദിവസത്തിനിടെ ഡ്രോണുകള്‍ ഏറ്റവും കൂടുതലെത്തിയത് യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഖമീസ് മുശൈത്തിലാണ്. തുടരെയുള്ള ആക്രമണ ശ്രമങ്ങളെ സൈന്യം വിജയകരമായി തടയുന്നതായി സഖ്യസേനാ വക്താവ് അറിയിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇറാന്‍ പിന്തുണയോടെ ഹുതികള്‍ സൗദിക്ക് നേരെ ആക്രമണം നടത്തുന്നത് എന്ന് സഖ്യസേന കുറ്റപ്പെടുത്തി. കഴിഞ്ഞ മാസവും സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണനടത്തിയിരുന്നു. അന്ന് രാവിലെ യാണ് ആക്രമണം ഉണ്ടായത്. അല്‍ശൈബ എണ്ണപ്പാടത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ഇവിടുത്തെ പ്രകൃതി വാതക യൂണിറ്റിന് തീപിടിച്ചിരുന്നു

കഴിഞ്ഞ മാസമുണ്ടായ ആക്രമണല്‍ ആളപായമൊന്നും ഇല്ല എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഉടന്‍തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ പെട്രോളിയം ഉല്‍പാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കിയിരുന്നു. സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിരുന്നു. സൗദിയിലെ എണ്ണ പൈപ്പ് ലൈനുകളെയും അറേബ്യന്‍ ഗള്‍ഫിലൂടെയുള്ള എണ്ണക്കപ്പലുകളെയും ലക്ഷ്യമിട്ട് നേരത്തെ നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നും അന്താരാഷ്ട്ര എണ്ണ വിതരണ സംവിധാനത്തിന്റെ സുരക്ഷക്ക് പോലും ഹൂതികള്‍ ഭീഷണിയാണെന്നും സൗദി ആരോപിക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (14 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (19 minutes ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (23 minutes ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (29 minutes ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (31 minutes ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (1 hour ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (3 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (3 hours ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

Malayali Vartha Recommends