Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...

കേരള കര പോലെ പൊന്നോണത്തിനായി ഒരുങ്ങി പ്രവാസികളും ; ഒരു പക്ഷെ കേരളത്തെക്കാൾ

11 SEPTEMBER 2019 02:50 PM IST
മലയാളി വാര്‍ത്ത

മരുഭൂമിയെ മലയാളക്കരയാക്കി ഐശ്വര്യ സമൃദ്ധിയോടെ പൊന്നോണമെത്തി. ഉത്രാടരാത്രി പൊടിപൂരമാക്കി പുലർച്ചെ മാവേലിയെ വരവേറ്റ് മലയാളികൾ ഓണാഘോഷത്തിനു തുടക്കം കുറിച്ചു കഴിഞ്ഞിരിക്കുന്നു. കേരള കര പോലെ തന്നെ വിദേശങ്ങൾ മുഴുവനും പൊന്നോണത്തിനായി ഒരുങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. മലയാളികൾ പിന്നെ ചെന്നെത്താത്ത സ്ഥലം ലോകത്ത് കാണില്ലല്ലോ? മലയാളികളായിട്ടുള്ളവർ ബർദുബായ് ക്ഷേത്രത്തിൽ ദർശനം നടത്തി ആഘോഷത്തിേലക്കു കടക്കുന്നതാണ് പതിവ്. ഓണം പ്രമാണിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകൽ ഉണ്ടായിരുന്നു. വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ എത്തിയതോടെ വൻ തിരക്കായിരുന്നു ഉണ്ടായിരുന്നത്.

തിരുവോണ ദിവസം പൂക്കളമൊരുക്കാത്തവരായി ആരും തന്നെയില്ല. പുലർച്ചെ വിളക്കു കൊളുത്തി മാവേലിയെ വരവേൽക്കുന്ന ശീലം ചിലരെങ്കിലും ഇപ്പോഴും തുടരുന്നു. റോഡുകളിലും സൂപ്പർമാർക്കറ്റുകളിലും ഇന്നലെ ഉത്സവ തിരക്ക് അനുഭവപ്പെട്ടിരുന്നു. ബർദുബായിലെയും കരാമയിലെയും പാർക്കുകളിലും വഴിയോരങ്ങളിലും സെറ്റും സാരി ധരിച്ച മലയാളി മങ്കമാരും പട്ടുപാവാടയിട്ട പെൺകുട്ടികളും ധാരാളം കാണാൻ സാധിക്കും. നിറയെ സാധനങ്ങളുമായാണ് എല്ലാവരും വീടുകളിലേക്കു മടങ്ങുക. ഗൾഫിലെ ഓണം സാധാരണ ക്രിസ്മസ് വരെ നീളുന്നതാണ്. മാവേലിയും ക്രിസ്മസ് അപ്പൂപ്പനും കൈകൊടുത്തു പിരിയുന്ന കാഴ്ചകളും മലയാളി സംഘടനകളുടെ ആഘോഷങ്ങളിലെ അപൂർവ കാഴ്ച്ചയാണ്.

ഉത്രാടത്തിനും ഓണത്തിനും ഓഫിസുകളിലാകട്ടെ വൈകി വന്നാലും നേരത്തെ പോയാലും 'അർബാബുമാർ' മുഖം വീർപ്പിക്കാറ് പോലുമില്ല. ഗൾഫിൽ മറുനാട്ടുകാരുടെയും ഉത്സവമായിക്കഴിഞ്ഞിരിക്കുകയാണ് പൊന്നോണം. മുണ്ടുടുത്തും സാരിയുടുത്തും വരാൻ അനുവദിക്കുന്ന ഓഫിസുകളും അവിടെ കാണാൻ സാധിക്കും. പ്രവൃത്തി ദിവസം ആയതുകൊണ്ട് ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറയരുതെന്നു നിർബന്ധമുള്ളവരാണു മലയാളികൾ. സദ്യയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയയുമുണ്ടാകില്ല. ഉത്രാടരാത്രി പൂർണമായും പാചകത്തിനായി മാറ്റി വയ്ക്കാറുണ്ട്. സദ്യയുണ്ടാക്കാൻ കൈപ്പുണ്യമുള്ള സുഹൃത്തുക്കളെ സമീപ എമിറേറ്റുകളിൽ നിന്നു വരുത്തുന്നവർ പോലുമുണ്ട്. വടക്കൻ എമിറേറ്റുകളിൽ സുലഭമായ മുരിങ്ങക്കായയുടെ കെട്ടുമായാണ് ഇവർ വരാറുള്ളത്. ഉത്രാടരാത്രിയിലും തിരുവോണ ദിവസവും വീട്ടിലേക്കുള്ള ഫോൺ വിളി എല്ലാവർക്കും നിർബന്ധമാണ്. വീട്ടിലെ മാത്രമല്ല, അയലത്തെയും വിശേഷങ്ങൾ അവർ അറിയാൻ ശ്രമിക്കും. വിഡിയോ ചാറ്റിങ് ഉള്ളതിനാൽ എല്ലാവരും അരികിലുണ്ടെന്ന തോന്നൽ ഉണ്ടാകും.ഇങ്ങനെ ഗൾഫുകാരുടെ ഓണാഘോഷം തത്സമയും കണ്ട് ഇത്ര യും ആഘോഷം നാട്ടിലില്ലെന്നു പരിഭവിക്കുന്നു കേരളക്കര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (8 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (37 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി....മോക്ക് പോളിങ് ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി... ചിലയിടങ്ങളില്‍ വിവിപ  (54 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്... വോട്ട് ചെയ്യാന്‍ പോകുന്നവരും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം, 12 ജില്ല  (1 hour ago)

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ...എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്  (1 hour ago)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (2 hours ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (2 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (3 hours ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (3 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (13 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (14 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (15 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (15 hours ago)

Malayali Vartha Recommends