Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ലോകം മുഴുവൻ കണ്ണുവച്ച അംഗരക്ഷകൻ ; സൽമാൻ രാജാവിന്റെ സുരക്ഷാസൈനികൻ കൊല്ലപ്പെട്ടു

30 SEPTEMBER 2019 11:32 AM IST
മലയാളി വാര്‍ത്ത

ലോകം മുഴുവൻ കണ്ണുവച്ച അംഗ രക്ഷകൻ, സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഫഗ്ഹാം വെടിയേറ്റ് മരിച്ചു. സുഹൃത്തുമായുള്ള സ്വകാര്യ സാമ്പത്തികവിഷയങ്ങളിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുഹൃത്ത് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടിൽ സ്വകാര്യ തർക്കത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ ഔദ്യോഗിക വാർത്താചാനലിലൂടെ അറിയിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു ഏറ്റവും മികച്ച പ്രൈവറ്റ് ബോഡിഗാർഡിന്റെ മരണത്തിലേക്ക് നയിച്ച സംഭവം ഉണ്ടായത്. സബ്ത്തിയുടെ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കെ ഇരുവരുടെയും പൊതുസുഹൃത്തായ മൻദൂബ് ബിൻ മിശ്അൽ അൽ ആൽ അലി അവിടേക്ക് എത്തുകയും തർക്കംമൂത്ത് വെടിയുതിർക്കുകയുമായിരുന്നു എന്നാണ് വിവരം.

വീട്ടുജോലിക്കാരനായ ഫിലിപ്പീൻ സ്വദേശിക്കും തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ സഹോദരനും വെടിയേറ്റു. പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും പ്രതി കീഴടങ്ങാൻ തയ്യാറായില്ല. തുടർന്നുണ്ടായ വെടിവെപ്പിൽ മൻദൂബ് ആലി കൊല്ലപ്പെടുകയും ചെയ്തു. അബ്ദുൽ അസീസ് ഫഗ്ഹമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ച്‌ സുരക്ഷാസൈനികർക്കും പരിക്കുണ്ട്. ഇവർ ആശുപത്രിയിലാണ്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്കാ പോലീസ് വക്താവ് അറിയിച്ചു.

അബ്ദുല്ല രാജാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ അസീസ് ഫഗ്ഹം പിന്നീട് സൽമാൻ രാജാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി ചുമതലയേൽക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാർഡായാണ് അബ്ദുൽ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്. വേൾഡ് അക്കാദമി ഫോർ ട്രെയ്‌നിങ് ആൻഡ് ഡെവലപ്‌മെന്റാണ് ഇദ്ദേഹത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡിഗാർഡായി തിരഞ്ഞെടുത്തത്. സൽമാൻ രാജാവിന്റെ യാത്രകളിലെല്ലാം ഫഗ്ഹം കൂടെയുണ്ടാകുമായിരുന്നു. സല്‍മാന്‍ രാജാവിന്റെ വിദേശയാത്രകളിലും അദ്ദേഹം നിഴല്‍പോലെ കൂടെയുണ്ടാകുമായിരുന്നു. ഇദ്ദേഹത്തോളം മികച്ച മറ്റൊരു പ്രൈവറ്റ് ഗാർഡില്ല എന്നായിരുന്നു ലോകത്ത് തന്നെ അറിയപ്പെട്ടിരുന്നത്.

കിംഗ് ഖാലിദ് സൈനിക കോളേജിൽനിന്ന് സൈനിക പരിശീലനം പൂർത്തിയാക്കിയ ഫഗമിനെ പ്രവർത്തന മികവ് കാരണം റോയൽ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഫഗമിന്റെ മരണവാർത്തയറിഞ്ഞ സ്വദേശികൾ സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റും അനുശോചന സന്ദേശമറിച്ചു കൊണ്ടിരിക്കുകയാണ്. അബ്ദുല്ല രാജാവിനും സൽമാൻ രാജാവിനും അദ്ദേഹം ചെയ്ത സുരക്ഷാ ക്രമീകരണങ്ങൾ വീഡിയോ സഹിതം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അൽഫഗമിന്റെ വിയോഗത്തിൽ ആരോഗ്യമന്ത്രി തൗഫീഖ് അൽറബീഅ, പാർപ്പിട മന്ത്രി മാജിദ് അൽഹുഖൈൽ, വാണിജ്യമന്ത്രി മാജിദ് അൽഖസബി തുടങ്ങിയവർ രാജാവിനും കിരീടാവകാശിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശോചനമറിയിച്ചു.


മുപ്പത് വർഷത്തോളം അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായിരുന്ന അബ്ദുൽ അസീസ് അൽ ഫഗത്തിന്റെ പിതാവ് ബദാഹ് ബിൻ അബ്ദുല്ല അൽഫഗം. പിതാവ് സർവീസിൽനിന്ന് വിരമിച്ചതിന് ശേഷമായിരുന്നു അൽഫഗം അബ്ദുല്ല രാജാവിന്റെ സുരക്ഷാ ചുമതലയേറ്റെടുത്തത്. അബ്ദുല്ല രാജാവ് മരിക്കുന്നത് വരെ ഏകദേശം പത്ത് വർഷം നിഴലായി നടക്കാൻ അൽഫഗമിന് കഴിഞ്ഞു. തുടർന്നാണ് സൽമാൻ രാജാവിന്റെ അംഗരക്ഷകനായി ചുമതലയേറ്റത്. ഇശാ നമസ്‌കാരത്തിൽ മരണത്തെ പറ്റിയുള്ള ഖുർആൻ സൂക്തമായിരുന്നു ഹറം ഇമാം സുദൈസ് പാരായണം ചെയ്തിരുന്നത്.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീസ് അൽഫഗത്തിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു മറവുചെയ്തത്.
ഹറമിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം അൽശറായിഅ് ഖബർസ്ഥാനിലാണ് ഞായാറാഴ്ച ഖബറടക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (43 minutes ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (47 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (54 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (59 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (2 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (4 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (4 hours ago)

Malayali Vartha Recommends