മസ്കത്തിന് സ്വന്തമായി ആ പദവികൂടി; കൂടുതൽ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള സർവിസുകളുള്ള പശ്ചിമേഷ്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ നിരയിൽ മസ്കത്തും

ഒടുവിൽ മസ്കത്ത് വിമാനത്താവളത്തെ തേടി മറ്റൊരു ബഹുമതികൂടി എത്തിയിരിക്കുകയാണ്. കൂടുതൽ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള സർവിസുകളുള്ള പശ്ചിമേഷ്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ നിരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് മസ്കത്തും. ആദ്യ പത്ത് വിമാനത്താവളങ്ങളുടെ നിരയിൽ സ്ഥാനം പിടിച്ച മസ്കത്താകട്ടെ വിമാനത്താവളങ്ങളുടെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട ഒ.എ.ജി മെഗാഹബ്സ് സൂചികയിൽ മസ്കത്തിന് ഒമ്പതാം സ്ഥാനമാണുള്ളത്.
60 ശതമാനവും ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സർവിസ് നടത്തുന്ന മസ്കത്ത് വിമാനത്താവളത്തിന് കണക്ടിവിറ്റി സൂചികയിൽ 50 പോയൻറാണുള്ളത്. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങി 27 രാജ്യങ്ങളിലേക്കാണ് മസ്കത്ത് വിമാനത്താവളത്തിൽനിന്ന് സീസണൽ സർവിസുകളുള്ളത്.
അസർബൈജാൻ, ജോർജിയ എന്നിവിടങ്ങളിലേക്ക് സീസണൽ സർവിസുകളും ഉണ്ട്. ജൂൺ അവസാനത്തെ കണക്കുപ്രകാരം 52,220 അന്താരാഷ്ട്ര സർവിസുകളാണ് മസ്കത്ത് വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്. 73.73 ലക്ഷമാണ് ആദ്യ ആറുമാസങ്ങളിലെ യാത്രികരുടെ എണ്ണം. ഇന്ത്യയിൽനിന്നാണ് കൂടുതൽ വിമാനങ്ങൾ എത്തിയതും പുറപ്പെട്ടതും. ബംഗ്ലാദേശും പാകിസ്താനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒമാൻ എയർ യാത്രികരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം ഉയർന്നു. ആഗോള തലത്തിലെ 200 വിമാനത്താവളങ്ങളെ ഉൾപ്പെടുത്തിയാണ് സൂചിക തയാറാക്കിയിട്ടുള്ളത്. ലണ്ടനിലെ ഹീത്രു വിമാനത്താവളമാണ് ആഗോളതലത്തിൽ ഒന്നാമത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഹീത്രു വിമാനത്താവളം അടച്ചുപൂട്ടല്‍ അവസ്ഥയിലേയ്ക്ക് എത്തിപ്പെട്ട ഒന്നായിരുന്നു. നാലായിരത്തോളം ജീവനക്കാരുടെ സമരം മൂലമാണ് വിമാനത്താവളം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടത്. ജർമനിയിലെ ഫ്രാങ്ക്ഫർട്ട് ആണ് രണ്ടാംസ്ഥാനത്ത്.
വിമാനത്താവളങ്ങളോട് യാത്രക്കാർക്ക് മടുപ്പ് തോന്നിപ്പിക്കുന്ന പല ഘടകങ്ങളുണ്ട്. വൃത്തി, ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, ടെർമിനലിലെ സൗകര്യങ്ങൾ, വൈഫൈ തുടങ്ങി വിമാനങ്ങളുടെ സമയക്രമം പാലിക്കൽ വരെ അതിൽപ്പെടും. ആ നിലയ്ക്കുള്ള സർവേയിൽ ലോകത്തെ ഏറ്റവും മോശം വിമാനത്താവളമായി 2017 ൽ തിരഞ്ഞെടുക്കപ്പെട്ടത് കുവൈറ്റ് എയർപോർട്ട്. സേവനങ്ങളിലും വിമാനങ്ങളുടെ കൃത്യനിഷ്ഠയിലും ഏറെ പിന്നിലാണ് കുവൈറ്റ്. ലോകത്തെ 76 അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ഉൾപ്പെടുത്തി എയർഹെൽപ്പ് എന്ന സ്ഥാപനമായിരുന്നു അന്ന് സർവേ നടത്തിയത്.
https://www.facebook.com/Malayalivartha
























