Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ആശുപത്രിയിൽ കിടക്കയിൽ 231 ദിവസം; ആദ്യം അബോധാവസ്ഥയിൽ, ബോധം വീണ്ടെടുത്തെങ്കിലും മാനസിക നില തെറ്റിയ അവസ്ഥയിലും ആശുപത്രി കിടക്കയിൽ ജീവിതം തള്ളിനീക്കി; ഒടുവിൽ ബിഹാർ സ്വദേശിക്ക് തുണയായത് മലയാളികൾ

19 OCTOBER 2019 02:37 PM IST
മലയാളി വാര്‍ത്ത

സൗദിയിലെ ആശുപത്രിയിൽ കിടക്കയിൽ 231 ദിവസം. ആദ്യം അബോധാവസ്ഥയിലും പിന്നീട് ബോധം വീണ്ടെടുത്തെങ്കിലും മാനസിക നില തെറ്റിയ അവസ്ഥയിലും ആശുപത്രി കിടക്കയിൽ ജീവിതം തള്ളിനീക്കി. ഈ കാലമത്രയും മുസാഫിർ അലിക്ക് തുണയായത് മലയാളികൾ.

ജോലിയ്ക്കിടെ കെട്ടിടത്തിൽ നിന്നുവീണായിരുന്നു ബീഹാർ സ്വദേശിയായ അലിക്ക് ഗുരുതരമായി പരിക്കേറ്റത്. ഗുരുതരമായ പാര്ക്കിനെത്തുടർന്ന് സൗദിയിലെ ആശുപത്രിയിൽ കിടന്നത് 231 ദിവസം. ഇക്കാലമത്രയും തുണയും സ്നേഹപരിചരണവുമായി ഒപ്പം നിന്നത് മലയാളികൾ. ഒടുവിൽ എല്ലാ കടമ്പകളും കടന്ന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കുന്നതും മലയാളി സാമൂഹിക പ്രവർത്തകർ തന്നെ.

എട്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ശനിയാഴ്ച മുസാഫിർ അലി നാട്ടിലേക്ക് തിരിക്കും. കെട്ടിട നിർമാണ ജോലിക്കിടെ നിലത്തുവീണ് പരിക്കേറ്റാണ് ഇയാൾ ആശുപത്രിയിലായത്. പരിക്ക് ഭേദമായെങ്കിലും ആശുപത്രി ബില്ലടയ്ക്കാത്തതിനാൽ ഡിസ്ചാർജ് കിട്ടാതെ കഴിയുകയായിരുന്നു. എന്നാൽ സൗദി ആശുപത്രിയധികൃതർ 1,39,200 റിയാലിന്റെ ബില്ലും, പാസ്പോർട്ട് വിഭാഗം നിയമ ലംഘനങ്ങളിലൂടെയുണ്ടായ സാമ്പത്തിക പിഴകളും നിയമകുരുക്കുകളും ഒഴിവാക്കി കൊടുക്കുക ചെയ്തതോടെ അമ്പത്തൊന്നുകാരൻ അലിക്ക് നാട്ടിൽപോകാനുള്ള തടസവും ഒഴിവായി.

10 വർഷമായി റിയാദിൽ കെട്ടിട നിർമാണ ജോലി നടത്തിയിരുന്ന ഇയാൾ കെട്ടിത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്കേറ്റാണ് ആശുപത്രിയിലെത്തിയത്. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന ഇയാളെ ആരോ എടുത്ത് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് മാസം അവിടെ കിടന്നു. ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിൽ 200 കിലോമീറ്റര്‍ അകലെ സാജിർ ആശുപത്രിയിൽ കിടക്ക ഒഴിവായപ്പോൾ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. ശുമൈസിയിൽ തിരക്കേറിയത് കൊണ്ടാണ് സാജിറിലേക്ക് മാറ്റിയത്.

ശരീരത്തിലെ പരിക്കുകൾ ഭേദപ്പെട്ടെങ്കിലും മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നു പിന്നീട്. ഇയാളെ കണ്ടെത്തി നാട്ടിലെത്തിക്കാൻ ബന്ധുക്കൾ സഹായം തേടിയതിനെ തുടർന്ന് ഇന്ത്യൻ എംബസി ദവാദ്മിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ ഹുസൈൻ അലി വഴി നടത്തിയ അന്വേഷണത്തിലാണ് സാജിർ ആശുപത്രിയിൽ കണ്ടെത്തിയത്. അപകടമുണ്ടായതോ പരിക്കേറ്റതോ ഒന്നും നാട്ടിലുള്ള ഭാര്യയും മറ്റും അറിഞ്ഞിരുന്നില്ല. ഒരു വർഷം മുമ്പ് നാട്ടിൽ വന്ന് മടങ്ങിയ ശേഷം വിവരമില്ലാതായതോടെയാണ് ബന്ധുക്കൾ അന്വേഷിക്കാനിറങ്ങിയത്.

ഹുസൈൻ അലി സാജിറിലെ ആശുപത്രിയിലെത്തി ഇയാളെ കാണുകയും നാട്ടിൽ അയക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തെങ്കിലും ഒന്നര ലക്ഷം റിയാലിന്റെറ ബില്ല് ആശുപത്രിയിൽ നിന്ന് വിടുതൽ കിട്ടാൻ തടസ്സമായി. ദിവസം 600 റിയാൽ എന്ന നിരക്കിലാണ് ഇത്രയും തുകയായത്. ഇതിന് പുറമെ തന്റെ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോൺസർ ജവാസാത്തിൽ പരാതിപ്പെട്ട് ‘ഹുറൂബാ’ക്കുക കൂടി ചെയ്തതോടെ കുരുക്ക് മുറുകി. സാമൂഹിക പ്രവർത്തകരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി ആശുപത്രി അധികൃതർ ബില്ല് പൂർണമായും ഒഴിവാക്കാൻ തയാറായി. സൗദി പാസ്പോർട്ട് വിഭാഗം പിഴയും ഹുറൂബ് നിയമകുരുക്കും ഒഴിവാക്കി എക്സിറ്റ് വിസയും നൽകി. ഇതോടെ നാട്ടിലേക്ക് വഴി തുറന്നുകിട്ടി.

ഇന്ത്യൻ എംബസി യാത്രാചെലവും നൽകിയതോടെ വിമാന ടിക്കറ്റുമായി. ശനിയാഴ്ച ഉച്ചക്ക് 3.45ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് പോകും. അവിടെ നിന്ന് ലക്നൗവിലേക്കും പോകും. ഏറെക്കാലം ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന മുസാഫിർ അലി, മലയാളിയായ സ്റ്റാഫ് നഴ്സ് സൂസൻ എബ്രഹാമിന്റെ സ്നേഹപൂർവമായ പരിചരണത്തിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. കെ.എം.സി.സി ദവാദ്മി ഏരിയയിലെ പ്രവർത്തകൻ ബോബൻ ഡേവിഡും വേണ്ട സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (39 minutes ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (43 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (50 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (55 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (2 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (3 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (4 hours ago)

Malayali Vartha Recommends