കുവൈറ്റിലെ തടവുകാർ ഇനി ഹൈടെക് ! സംഭവം ഇതാണ് ......

കുവൈറ്റിൽ ഇനി തടവുകാർക്ക് വിലങ്ങുകൾക്ക് പകരം ഇലക്ട്രോണിക് ബാൻഡ് അണിയിക്കും .....അങ്ങനെ ബാൻഡ് അണിയിക്കുന്നത് എന്തിനാ എന്നല്ലേ ..അങ്ങനെ ഇലക്ട്രോണിക് ബാൻഡ് അണിയിച്ച് അവരെ നിരീക്ഷിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആലോചിച്ചു തുടങ്ങി എന്നാണ് റിപ്പോർട്ട്. ഇലക്ട്രോണിക് ബാൻഡിന് ഒരു പ്രതേകത ഉണ്ട് സ്വന്തംനിലക്ക് നീക്കംചെയ്യാൻ കഴിയില്ല ആംഗിൾ ബ്രേസ്ലെറ്റ് കാലിൽ അണിയിക്കുന്നതോടെ അങ്ങനെ ഓരോ തടവുകാരനും അധികൃതരുടെ സൂക്ഷ്മനിരീക്ഷണത്തിന് കീഴിലാവും എന്നുറപ്പ് . രക്ഷപ്പെടാൻ ശ്രമിച്ചാല്ലോ എന്ന ചിന്തപോലും മനസ്സിൽ ഉദിക്കില്ല എന്ന് സാരം.കാരണം മറ്റൊന്നുമല്ല രക്ഷപെടാൻ ശ്രമിച്ചാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സിസ്റ്റത്തിന് ഉടൻ വിവരം ലഭിക്കും. പിന്നെ എന്താ സംഭവിക്കുന്നെ എന്ന് പറയേണ്ടത് ഇല്ലാലോ.
ലോകത്ത് നിലവിൽ വിവിധ രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങളുണ്ട്. ജി.പി.എസ് സാങ്കതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാക്കിങ് ഉപകരണം വാങ്ങാൻ പണം അനുവദിക്കാമെന്ന് ധനമന്ത്രാലയം സമ്മതിച്ചു ഇതേതുടർന്ന് 2019/2020 ബജറ്റിൽ ഇതിനായി നാലുലക്ഷം ദീനാർ വകയിരുത്തും എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020/2021 വർഷത്തോടെ പദ്ധതി നടപ്പാക്കാനാണ് നീക്കമെന്ന് പ്രാദേശിക പത്രം ഇതിനകം റിപ്പോർട്ട്ചെയ്തു കഴിഞ്ഞു . ബ്രേസ്ലെറ്റിൽ ഘടിപ്പിച്ച മൈക്രോഫോൺ വഴി സമീപസ്ഥലത്തെ ശബ്ദങ്ങൾ അധികൃതർക്ക് കേൾക്കാൻ കഴിയും. ജയിലിനകത്തും തടവുകാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അധികൃതർക്ക് എളുപ്പം നൽകുന്നതാണ് പുതിയ സംവിധാനം. ജയിൽപുള്ളികൾ മൊബൈൽ ഫോൺ രഹസ്യമായി ഉപയോഗിക്കുന്നതുൾപ്പെടെ നിയമലംഘനങ്ങൾ നടക്കുന്നതായി അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതിെൻറയെല്ലാം അടിസ്ഥാനത്തിലാണ് നാലുലക്ഷം ദീനാർ മുടക്കി ആധുനിക നിരീക്ഷണ സംവിധാനം നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ 6000ത്തോളം തടവുകാരാണ് കുവൈത്ത് ജയിലിലുള്ളത്.
https://www.facebook.com/Malayalivartha
























