Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം

സൗദി അറേബ്യയിലെ നിക്ഷേപക സാധ്യതകള്‍ ലോകത്തിനു മുന്നില്‍ തുറന്നിട്ട് ആഗോള നിക്ഷേപക സമ്മേളനത്തിന് റിയാദില്‍ തുടക്കമായി...

30 OCTOBER 2019 08:10 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ നിക്ഷേപക സാധ്യതകള്‍ ലോകത്തിനു മുന്നില്‍ തുറന്നിട്ട് ആഗോള നിക്ഷേപക സമ്മേളനം (ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മന്റെ് ഇനിഷ്യേറ്റിവ്) റിയാദില്‍ ചൊവ്വാഴ്ച തുടങ്ങി. വ്യാഴാഴ്ച സമാപിക്കുന്ന ത്രിദിന സമ്മേളനത്തിന്റെ സംഘാടകരായ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മന്റെ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍ ഉദ്ഘാടന പ്രഭാഷണം നിര്‍വഹിച്ചു. ആദ്യദിനം 23 വന്‍കിട കരാറുകള്‍ ഒപ്പുവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് രാഷ്ട്രത്തലവന്മാരും ആറായിരത്തോളം പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം റിയാദില്‍ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലെ വിവിധ വേദികളിലാണ് നടക്കുന്നത്. 'മരുഭൂമിയിലെ ദാവോസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഗമം ആഗോള തലത്തിലെ നിക്ഷേപക സംരംഭങ്ങളുടെ ഭാവിയാണ് ചര്‍ച്ചചെയ്യുന്നത്. 'എന്തായിരിക്കും അടുത്ത ആഗോള വാണിജ്യ ലക്ഷ്യം' എന്നതാണ് സമ്മേളനത്തിന്റെ പ്രധാന പ്രമേയം. മൂന്നാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ രണ്ടു പതിപ്പുകള്‍ 2017, 18 വര്‍ഷങ്ങളില്‍ നടന്നു. മുന്‍വര്‍ഷങ്ങളില്‍ അമേരിക്കയും യൂറോപ്പും പശ്ചിമേഷ്യയുമായിരുന്നു സജീവം. ഇത്തവണ ഇന്ത്യയും ജപ്പാനും റഷ്യയും ആഫ്രിക്കയും യൂറോപ്പും പശ്ചിമേഷ്യയുമാണ് സജീവ പങ്കാളിത്തം വഹിക്കുന്നത്.
15 ശതകോടി ഡോളര്‍ മൂല്യം വരുന്ന 23 കരാറുകളാണ് ചൊവ്വാഴ്ച ഒപ്പുവെച്ചത്. വിദേശ കമ്പനികളുമായാണ് ഉടമ്പടികളെല്ലാം ഒപ്പുവെച്ചത്. 30 രാജ്യങ്ങളിലെ 300 പ്രഭാഷകരാണ് സമ്മേളനത്തിലുടനീളം പങ്കെടുക്കുന്നത്. അറബ് രാഷ്ട്ര നേതാക്കളും സജീവം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യദിനത്തിലെ പ്ലീനറി സെഷനില്‍ വൈകീട്ട് 5.30ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
രാവിലെ നടന്ന പ്ലീനറി സെഷനുകളിലെ സംവാദങ്ങളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി പങ്കെടുത്തു. ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയും സംഗമത്തിലുടനീളം പങ്കെടുക്കുന്നുണ്ട്. 40ല്‍ അധികം വന്‍കിട നിക്ഷേപകര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ റിലയന്‍സും ലുലു ഗ്രൂപ്പും പ്രധാന സ്‌പോണ്‍സര്‍മാരാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (7 minutes ago)

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (6 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (6 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (6 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (6 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (7 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (7 hours ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (7 hours ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (7 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (8 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (9 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (9 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (9 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (9 hours ago)

Malayali Vartha Recommends