സൗദിയിലേക്ക് ഡ്രൈവർ വിസയിൽ വന്ന തെലങ്കാന സ്വദേശിയെ ആറുവർഷമായി കാണാനില്ല. കാത്തിരിപ്പിന്റെ നീണ്ട ആറ് വർഷങ്ങൾ ......!

സൗദിയിലേക്ക് യാത്രതിരിച്ച പ്രവാസി , തെലങ്കാന സ്വദേശിയെ ആറുവർഷമായി കാണാനില്ല......മെഡാക് ശങ്കരപെട്ട് സ്വദേശി മുഹമ്മദ് ഗൗസിൻറ മകൻ മുഹമ്മദ് അവെസെന്ന 38കാരനെയാണ് 2013 ജൂലൈ മൂന്നു മുതൽ കാണാതായത്. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ അവെസ് സുരക്ഷിതമായി എത്തിച്ചേർന്ന വിവരം നാട്ടിൽ വിളിച്ചറിയിച്ചിരുന്നു. എന്നാൽ അതിനുശേഷം ദിവസങ്ങളോളം വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് വിസ നൽകിയ ഏജൻറ് വഴി സ്പോൺസറുടെ ഫോൺ നമ്പർ കണ്ടെത്തി അന്വേഷിക്കുകയാരുന്നു. മക്കയിലെ താമസസ്ഥലത്ത് തുണികൾ അടങ്ങിയ ബാഗ് ഇരിപ്പുണ്ടെന്നും അവെസിനെ കാണാനില്ലെന്നുമായിരുന്നു സ്പോൺസറുടെ മറുപടി .ഇത്തരത്തിലൊരു മറുപടിയിൽ ഏറെ വേദനയോടെ ഭാര്യ ശബാന ബീഗം അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ഹൈദരാബാദിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാറിനും പരാതി നൽകി.
ആ പരാതിയിൽ കാത്തിരിപ്പ് തുടരാതെ സൗദിയിലെ ചില ബന്ധുക്കൾ വഴിയും അന്വേഷണം തുടർന്നു . എന്നാൽ അവെസ് എവിടെയാണെന്നോ എന്തു സംഭവിച്ചുവെന്നോ എവിടന്നും ഉത്തരം ലഭിച്ചില്ല. അവേസിന്റെ പ്രതീക്ഷയിലാണ് ഒരു കുടുംബം മുഴുവൻ .പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് അവേസിന്റെ തിരിച്ചുവരവിനായി. രണ്ടുമക്കളും വൃദ്ധ മാതാപിതാക്കളും അടങ്ങുന്ന ഒരു കുഞ്ഞുകുടുംബമാണ് അവേസിന്റെത്ത്. നാട്ടിൽ ചില്ലറ ജോലികൾചെയ്ത് കുടുംബം പുലർത്തുന്നതിനിടെയാണ് വിസ ലഭിച്ച് വലിയ സ്വപ്നങ്ങളും പേറി പ്രവാസലോകത്തേയ്ക്ക് യാത്രതിരിച്ചത്.
അവെസിനെ കാണാതായതോടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരം എന്ന് തന്നെ പറയാം. കഴിഞ്ഞ ദിവസം ജുബൈൽ ഇന്ത്യൻ സ്കൂളിൽ എത്തിയ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സൈദിനോട് സന്നദ്ധപ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി വിവരം അറിയിക്കുകയും അദ്ദേഹം നടപടി എടുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം .എവിടെയാണ് അവേസ് ..എങ്ങോട്ടാണ് അവേസ് പോയി മറഞ്ഞത് .ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതായുണ്ട്. ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ തെലങ്കാനയിൽ ഒരുകുടുംബം കാത്തിരിക്കുകയാണ് ബി.
https://www.facebook.com/Malayalivartha
























