Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇറാഖിൽ അമേരിക്കൻ സേന ബന്ദിയാക്കപ്പെടുമോ? സദ്ദാമിന് ശേഷമുള്ള ആ അവസ്ഥയിൽ ഗൾഫ് മേഖല

11 JANUARY 2020 03:47 PM IST
മലയാളി വാര്‍ത്ത

ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ വധം ഇറാനിലും അമേരിക്കയിലും അമേരിക്കയുടെ സഖ്യ രാഷ്ട്രങ്ങളിലും സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ ചെറുതല്ല. സുലൈമാനിയുടെ വധം ഇറാഖിലെ യു എസ സൈനിക താവളങ്ങൾക്കും ഭീഷണിയാകുമോ എന്ന സംശയവും നില നില്കുന്നുണ്ട്. ഇറാനിൽ; കത്തിപടരുന്ന യു എസ വിരുദ്ധ വികാരത്തിന്റെ തീപ്പൊരി ഇറാഖിലും വീണു ആളിക്കത്തുമോ എന്ന ഭയത്തിലാണ് ഇറാഖ്. സദ്ദാം ഹുസ്സൈൻ വധത്തെ തുടർന്ന് ഇറാഖിൽ നിലനിന്നിരുന്ന അരക്ഷിതാവസ്ഥ ഏറെ കുറെ ഒന്ന് മാറി വരുന്നതിനിടെയാണ് സുലൈമാനിയുടെ വധം.ഇതോടെ യുഎസ് വിരുദ്ധവികാരത്തിൽ ഇറാനൊപ്പം ഇറാഖിലെ ശാക്തികചേരികളും ഒത്തുചേരാനുള്ള സാധ്യതയും ചർച്ചയാവുകയാണ്.

പശ്ചിമേഷ്യയിൽ ഇറാന്റെ എല്ലാ പരോക്ഷ സൈനിക ഇടപെടലുകളുടെയുംമാസ്റ്റർ ബ്രെയിൻ ആയിരുന്നു ജനറൽ ഖാസിം സുലൈമാനി. ഇറാഖിലും സിറിയയിലും ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ആധിപത്യം സ്ഥാപിച്ചപ്പോൾ സുലൈമാനിയുടെ നേതൃത്വത്തിലുള്ള ഷിയാ സായുധസംഘങ്ങൾ രംഗത്തിറങ്ങിയിരുന്നു.. 2016 ഒക്ടോബറിലാണ് ഐഎസിനെ തുരത്താൻ ഇറാഖ് സേന പോരാട്ടം തുടങ്ങിയതു. കുർദ് പോരാളികളും സുന്നി അറബ് ഗോത്രവർഗക്കാരും ഷിയ സേനയും യുഎസ് നേതൃസഖ്യസേ‌നയുടെ യുദ്ധവിമാനങ്ങളും കൈകോർത്തുള്ള കനത്ത യുദ്ധമായിരുന്നു അത്. 2017 ജനുവരിയോടെ കിഴക്കൻ മൊസൂൾ ഐഎസ് ഭീകരരുടെ അധീനതയിൽ നിന്നു മോചിപ്പിച്ചു. തുടർന്നു പഴയ മൊസൂൾ നഗരത്തിലേക്ക് ഒതുങ്ങിയ ഐഎസിനെ പരാജയപ്പെടുത്തി ഇറാഖ് സേന വിജയം പ്രഖ്യാപിച്ചു

വിദേശത്തെ സൈനികതാൽപര്യങ്ങൾ സംരക്ഷിക്കാനായി ഇറാൻ രൂപം നൽകിയ ഖുദ്‌സ് ഫോഴ്സിന്റെ തലവനായിരുന്നു രണ്ടു ദശകത്തിലേറെയായി സുലൈമാനി. ഇറാനിൽ പകരം വയ്ക്കാനില്ലാത്ത സൈനിക നേതൃപാടവം കാഴ്ചവച്ച സുലൈമാനിയെ വധിച്ചതോടെ ഇറാഖിൽ ഇറാൻ അനുകൂല ഷിയാ സായുധശക്തിയോടുകൂടിയുള്ള യു എസിന്റെ ഒരു ചെറുത്തുനിൽപ്പായി അത് മാറി. എന്നാൽ സുലൈമാനിയെ പോലെയുള്ള ഒരു ശക്തന്റെ അഭാവം ഐഎസ് പോലെയുള്ള ഭീകരസംഘടനകളുടെ തിരിച്ചുവരവിലേക്കും അരാജകത്വത്തിലേക്കും നയിക്കാനുള്ളസാധ്യതയും കൂടുതലാണ്..ഒരിക്കൽ സർവനാശത്തിലേക്ക് കൂപ്പു കുത്തിയ അൽഖൊയിതയുടെ പുതിയഭാവമായ ഐ എസും നാശത്തിൽ നിന്നും തിരിച്ചു വരൻ ശ്രമിക്കുന്ന തീവ്ര വാദി ഗ്രൂപ്പ് ആണ്.

ജോർജ് ഡബ്ളിയു. ബുഷ് 2003 ൽ ഇറാഖിനെ ആക്രമിക്കുന്ന സമയത്ത് ഐഎസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരത ആരുടെയും സങ്കൽപ്പത്തിൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ ഇറാഖ് യുദ്ധം സൃഷ്ടിച്ച അരാജകത്വത്തിന്റെ സന്തതിയായാണ് ഐഎസ് പുനർ ജനിച്ചത്. യുദ്ധം അരാജകത്വത്തിനു കാരണമാകുമെന്ന മുന്നറിയിപ്പുകൾ അന്നും അമേരിക്ക തള്ളിക്കളയുകയായിരുന്നു.. എന്നാൽ ഇപ്പോൾ അതെ സാഹചര്യമാണ് വീണ്ടും സുലൈമാനിയുടെ വധത്തോടെ സൃഷ്ടിക്കപ്പെട്ടത്.

ഈ സാഹചര്യങ്ങളൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടാവണം സുലൈമാനിയുടെ വധത്തോടെ യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസ്സാക്കിയത്.. എന്നാൽ ഈ പ്രമേയത്തെ യു എസ തള്ളിക്കളയുകയായിരുന്നു. . ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്നും അങ്ങനെയെങ്കിൽ ഇറാഖില്‍ വ്യോമ താവളം നിര്‍മ്മിക്കാന്‍ യുഎസിനു ചെലവായ പണം തിരികെ നല്‍കേണ്ടി വരുമെന്നുമുള്ള ഭീഷണിയായിരുന്നു പ്രമേയത്തിന് മറുപടിയായി ട്രംപ് നൽകിയത്.
2014 ൽ ഭീകരസംഘടനയായ ഐഎസിനെ തുരത്താനാണ് യുഎസ് സൈന്യത്തെ ഇറാഖ് രാജ്യത്തേക്കു ക്ഷണിച്ചത്. യുഎസ് സൈന്യത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നത് ഇറാഖ് ഭരണകൂടമാണ്. എന്നാൽ സുലൈമാനിയുടെ വധത്തോടെ ഇറാഖിൽ അവശേഷിക്കുന്ന 5,200 ഓളം വരുന്ന യുഎസ് സൈന്യത്തിന്റെ ഉദ്ദേശലക്ഷ്യം മാറുകയും സുലൈമാനിയുടെ ചോരയ്ക്ക് പകരം വീട്ടാൻ വെമ്പുന്നവരിൽ നിന്നു സ്വയം പ്രതിരോധം തീർക്കുന്ന സാഹചര്യത്തിലേക്ക് യു എസ സൈന്യം മാറി.

സുലൈമാനിയെ വധിച്ചതോടെ ഇറാഖിലെ യുഎസ് സൈനികനേതൃത്വം കൂടുതൽ സമ്മർദ്ദത്തിലായി .. 2014 ൽ മൊസൂളിൽ ആധിപത്യം നേടിയ ശേഷം ബഗ്ദാദ് പിടിച്ചെടുക്കാൻ കച്ചകെട്ടിയ ഐഎസിനെതിരായ യുദ്ധത്തിൽ ഇറാഖ് ഭരണകൂടത്തിന് സഹായിക്കാനാണ് യുഎസ് സേന വീണ്ടും ഇറാഖിലെത്തിയത്. ഇറാഖി സേനയ്ക്കും അർധസൈനിക വിഭാഗങ്ങൾക്കും രഹസ്യാന്വേഷണ വിവരങ്ങളും യുദ്ധസാമഗ്രികളും നൽകിയും മറ്റും ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസ് പിന്തുണയേകുകയും ചെയ്തു.. ഇറാഖി സേനയ്ക്കൊപ്പം ഹാഷിദ് അൽ ഷാബി എന്ന ഷിയാ അർധസൈനിക വിഭാഗമാണ് ഐഎസിനെ തുരത്താൻ സജീവമായിരുന്നത്. എന്നാൽ ഹാഷിദ് അൽ ഷാബിയുടെ ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസിനെയും സുലൈമാനിക്കൊപ്പം യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചു ..
ശക്തമായ തിരിച്ചുവരവിനുള്ള അവസരത്തിനായി കാത്തിരുന്ന ഐഎസ് വിഭാഗങ്ങൾക്ക്ഇറാഖിലെ നിലവിലെ സാഹചര്യം വലിയ പ്ലാറ്ഫോമാണ് തുറന്നിടുന്നത്. ഇറാഖിലെയും സിറിയയിലെയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സജീവമായ ഐഎസ് കേന്ദ്രങ്ങളാണ് സുലൈമാനിയുടെ വധം ആഘോഷിച്ചതെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

സ്വന്തം രാജ്യത്തിന് അപകടഭീഷണി ഉയർത്തുന്ന രീതിയിൽ ഐ എസ ഇനെ വീണ്ടും പുനര്ജീവിപ്പിക്കാനുള്ള നടപടിയായി സുലൈമാനി വധം മാറിയാൽ, അശാന്തിയിൽ നിന്നും വളരെ പണിപ്പെട്ടു ശാന്തിയിലേക്കു തിരിച്ചു വന്ന ഇറാഖ് വീണ്ടും ഭീകരരുടെ പിടിയിലാകുമോ എന്ന ഭയം സമ്മർദ്ദത്തിലാക്കിയാൽ ഇറാഖ് സൈനികർക്കു മനംമാറ്റം ഉണ്ടാവാനുള്ള സാധ്യതയും കുറവല്ല. ഇറാഖി സേനാ മേഖലകളുടെ വലയത്തിലാണ് യുഎസ് താവളങ്ങൾ പലതും എന്നിരിക്കെ ഇറാഖി സേനാ വിഭാഗങ്ങൾക്ക് മനംമാറ്റമുണ്ടായാൽ യുഎസ് സൈനികർ ബന്ദികളാക്കപ്പെടാനുളള സാധ്യതയും കൂടുതലാണ്..

തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ചായിരുന്നു അമേരിക്ക സദ്ദാംഹുസൈനെ വധിച്ചത്.എന്നാൽ സദ്ദാമിന്റെ പതനത്തിനു ശേഷമാണ് അൽ ഖായിദ ഇറാഖിൽ വൻ ശക്തിയായി മാറിയത് എന്നതും ശ്രദ്ധേയം. അൽ ഖായിദകുറച്ച്കജൂഢി തീവ്ര നിലപാട് സ്വീകരിക്കണം എന്ന ആശയവുമായിവന്നവരാണ് പിന്നീട് ഐഎസ് പോലെയുള്ള ഭീകരസംഘടനകൾക്കു രൂപം നൽകിയതും. സുന്നി വംശജനായ സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം ഭരണം ഷിയാ വിഭാഗക്കാരുടെ കൈകളിൽ എത്തിയതോടെ സുന്നി– ഷിയാ തർക്കത്തിനു പുതിയ മാനം കൈവരുകയും ചെയ്തു. സുലൈമാനി വധം എന്ന ട്രംപ് ഇന്റെ എടുത്തുചാട്ടത്തിൽ മറ്റൊരു രാജ്യത്ത് കഴിയുന്ന രാജ്യത്ത് സ്വന്തം സേനയെ സംരക്ഷിക്കുകയെന്ന വലിയ ദൗത്യത്തിലാണ് യുഎസ് ഇപ്പോൾ . ചരിത്രശേഷിപ്പുകളുടെയും വ്യവസായങ്ങളുടെയും നഗരമായിരുന്ന മൊസൂളിലെ ഗ്രേറ്റ് മോസ്‌കില്‍ ഒരു വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബഗ്ദാദി ലോകത്തെ മുസ്‌ലിംകളുടെ 'ഖലീഫ’യായി സ്വയം പ്രഖ്യാപിതസ്നയി രംഗത്ത് വന്നത്.. ..

പിന്നീട് ലോകം സഖ്യം വഹിച്ചത് അതി ക്രൂരമായ പീഡനകളുടെ നേർക്കാഴ്ച്ചകൾക്കു. മതത്തിന്റെ പേരിൽ ഐ എസ കാട്ടിക്കൂട്ടിയ ,ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ക്രൂരതകൾ ചെറിയതല്ല.പ രസ്യമായി തലയറുത്തും സ്വവര്‍ഗാനുരാഗികളെ കെട്ടിടങ്ങളില്‍നിന്ന് എറിഞ്ഞു കൊന്നും താടി വളര്‍ത്താത്ത പുരുഷന്‍മാരെയും പര്‍ദ്ദയും ശിരോവസ്ത്രവും ധരിക്കാത്ത സ്ത്രീകളെയും തടവുകാരാക്കിയും പിടികൂടിയ സ്ത്രീകളെ ലൈംഗിക അടിമകളാക്കിയും ജനങ്ങള്‍ക്കിടയിൽ പരിഭ്രാന്തി പടർത്തിയാണ് ഐഎസ് പിടിമുറുക്കിയത്. യസീദി വിഭാഗത്തില്‍പ്പെട്ടവരെ നിരത്തിനിര്‍ത്തി വെടിവച്ചു കൊല്ലുന്ന ചിത്രങ്ങള്‍ ലോകമനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. മൊസൂൾ പിടിച്ചെടുത്ത ഐഎസ് ആഭ്യന്തര യുദ്ധത്തിലാണ്ട സിറിയയിലും കടന്നുകയറി ആധിപത്യം നേടുകയായിരുന്നു.

പ്രധാനപ്പെട്ട തലവന്മാരെല്ലാം കൊല്ലപ്പെറ്റുമ്പോൾ താത്കാലികമായി പിൻവലിയുകയും പിന്നീട് പൂർവാധികം ശക്തിയോടെ പുനരവതരിക്കുകായും ചെയ്യുന്നു എന്നതാണ് ഒന്നര പതിറ്റാണ്ടിലേറെയായി ഇത്തരം ഭീകരതയുടെ രീതി. ആനിശ്ശബ്ദതയ്ക്കൊപ്പം അവർ ഒറ്റപ്പെട്ട ആക്രമണം തുടരുന്നുമു ണ്ടാകും. ഒരു വലിയ സംഘമായി വീണ്ടും ഒത്തുചേരും. ഇതാണ് പൊതുവെ ഈ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരതയുടെ,പല പേരിലും രൂപത്തിലും ഭാവത്തിലും പടർന്നു പന്തലിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ യഥാർത്ഥ മുഖം.അതുകൊണ്ടുതന്നെ ഏതാനും നാളത്തെ പിൻവാങ്ങലിനു ശേഷം ഐഎസ് കൂടുതൽ കരുത്താർജിക്കുമോ എന്ന ഭയവും ഇപ്പോൾ നിലനിൽക്കുന്നു. അല്ലെങ്കിൽ, അല്ഖവൈദ പോലെയോ മറ്റു തീവ്ര വാദ സംഘടനാ പോലെയോ പുതിയ പേരിലും ഭാവത്തിലും മറ്റൊരു ഭീകര സംഘടനയുടെ പിറവിക്കു സുലൈമാനിയു വധം കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (32 minutes ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (55 minutes ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (1 hour ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (1 hour ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (2 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (2 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (2 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (2 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (2 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (2 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (2 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (2 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (3 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (4 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

Malayali Vartha Recommends