Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സൗദിയില്‍ കൊവിഡ് ബാധിതരില്‍ ഇരുന്നൂറോളം ഇന്ത്യാക്കാര്‍, മരിച്ച രണ്ട് ഇന്ത്യക്കാരും മലയാളികള്‍, പ്രവാസികളെ ഇപ്പോള്‍ നാട്ടിലേക്ക് അയയ്ക്കില്ലെന്നും തീരുമാനം.

15 APRIL 2020 09:27 PM IST
മലയാളി വാര്‍ത്ത

വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17000 കടന്നു. മരിച്ചവരുടെ എണ്ണം 123 ആയി ഉയര്‍ന്നു. വരുന്ന രണ്ടാഴ്ച നിര്‍ണ്ണായകമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളത്. 5369 പേര്‍. ഇതില്‍ 186 പേര്‍ ഇന്ത്യക്കാരാണെന്ന് അംബാസിഡര്‍ ഔസാഫ് സയിദ് ഓണ്‍ലൈന്‍ വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച 73 പേരില്‍ രണ്ടു പേര്‍ ഇന്ത്യാക്കാരാണ്. രണ്ടു പേരും മലയാളികളുമാണ്. റിയാദ്, മദീന എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി സഫ്‌വാന്‍ ആണ് റിയാദില്‍ മരിച്ചത്. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷെബ്്‌നാസ് മദീനയിലും മരിച്ചു.

അതേസമയം, ഇന്ത്യക്കാരെ സഹായിക്കാന്‍ സേവനം വിപുലപ്പെടുത്തിയതായി അംബാസിഡര്‍ വ്യക്തമാക്കി. നിലവില്‍ ആളുകളെ സൗദിയില്‍ നിന്നും നാട്ടിലേക്കയ്ക്കാന്‍ പദ്ധതിയായിട്ടില്ലെന്നും വിമാന സര്‍വീസ് തുടങ്ങുന്ന മുറയ്‌ക്കേ ഇത് സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമുള്ള മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ഭക്ഷണം എത്തിച്ച് കൊടുക്കാന്‍ സൗകര്യമൊരുക്കും. അതിനായി റെസ്‌റ്റോറന്റുകളുടെയും കാറ്ററിങ് കമ്പനികളുടെയും സഹകരണം തേടും. ഈ ആവശ്യങ്ങള്‍ക്കെല്ലാമായി ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗപ്പെടുത്തും. ഇന്ത്യാക്കാരെ ഉടന്‍ സൗദിയില്‍നിന്ന് തിരിച്ചുകൊണ്ടുപോകാനാവില്ല. എന്നാല്‍, വിമാനങ്ങള്‍ ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ അത്യാവശ്യമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്യുമെന്നും അംബാസിഡര്‍ അറിയിച്ചു.

സൗദിയിലെ ഇന്ത്യന്‍ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒട്ടും കൂടുതലല്ല. എന്നാലും കനത്ത ജാഗ്രതയും കരുതലും തുടരുകയാണ്. സൗദി ആവശ്യപ്പെടാതെ പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇന്ത്യയില്‍ നിന്നും അയക്കാനാകില്ലെന്നും ഔസാഫ് സയിദ് പറഞ്ഞു. പൊതു പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങാന്‍ സര്‍ക്കാരില്‍ നിന്ന് പാസ് ലഭിക്കില്ലെങ്കിലും സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് എംബസി ലെറ്റര്‍ നല്‍കിയിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി സേവനങ്ങള്‍ നല്‍കാന്‍ ഇവര്‍ക്കാകുമെന്നാണ് കരുതുന്നത്. 26 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളേയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതായും അംബാസിഡര്‍ അറിയിച്ചു.

എംബസിക്ക് കീഴില്‍ ആംബുലന്‍സ് സേവനവും എംബസി വാഹനങ്ങളും ഉപയോഗിക്കുവാനുമുള്ള നടപടിക്രമങ്ങള്‍ക്കായി മന്ത്രാലയത്തില്‍ നിന്നുള്ള അനുമതിക്ക് ശ്രമം തുടരുകയാണ്. നിലവില്‍ സൗദിയിലെ ഇന്ത്യക്കാരുടെ നേതൃത്വത്തിലുള്ള ആശുപത്രികളിലെ ആംബുലന്‍സുകളും ഹജ്ജിന് ഉപയോഗിക്കുന്ന ആംബലുന്‍സുകളും ഉപയോഗിക്കുവാന്‍ അനുമതി തേടിയിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കാവാനുള്ള സൗകര്യം ഒരുക്കും. ലേബര്‍ ക്യാമ്പുകളുടെ ചുമതലയുള്ളയവരുമായി നിലവില്‍ എംബസി സംസാരിച്ചിട്ടുണ്ട്. എന്തെങ്കിലും ആരോഗ്യ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എംബസിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ എംബസിയിലെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ഇതുവരെ ആയിരത്തോളം വിളികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇന്ത്യന്‍ ജനതയുടെ ഇവിടെയുള്ള ബാഹുല്യം വച്ച് നോക്കുമ്പോള്‍ ഇത് കുറഞ്ഞ എണ്ണമാണ്. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നാണ് ഇത് കാണിക്കുന്നതെന്നും അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി സ്‌കൂള്‍ ഫീസ് കുറക്കാന്‍ ഉന്നത വിദ്യാഭ്യാസ ബോര്‍ഡില്‍ ആവശ്യപ്പെടും. അതേ സമയം എംബസി ജീവനക്കാരുടെയും സ്‌കൂള്‍ വാടകയും അടക്കേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷമോ ഞായറാഴ്ചയോ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പാര്‍പ്പിക്കാന്‍ സൗദി അധികൃതരുടെ അനുമതി കിട്ടുന്നതിന് അനുസരിച്ച് എംബസി ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കും. ഓയോ ഹോട്ടല്‍ ഗ്രൂപ്പിന്റെയും സ്വന്തമായി കെട്ടിട സൗകര്യങ്ങളുള്ള ഇന്ത്യന്‍ വ്യവസായികളുടെയും സഹകരണം ഇതിനായി തേടിയിട്ടുണ്ടെന്നും അംബാസിഡര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (2 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (3 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (3 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (3 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (3 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (3 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (3 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (3 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (3 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (4 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (5 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

Malayali Vartha Recommends