Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

സൗദിയിലെ ജിദ്ദയിലും തബൂക്കിലും വ്യാപാര സ്ഥാപനങ്ങളില്‍ തിപിടിത്തം

21 APRIL 2020 03:29 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപന തോത് വർദ്ധിച്ചു വരുന്നതിന്റെ സാഹചര്യത്തിൽ സഊദി അറേബ്യ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നു. ലേബർ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന തൊഴിലാളികളെ കോവിഡ് രോഗം നിർണ്ണയിക്കുന്ന ഫീൽഡ് ടെസ്റ്റ് നടത്തുന്നതിനായി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളുടെ സഹായം തേടി. മറ്റൊരു ആശങ്ക പെടുത്തുന്ന വാർത്ത ഇപ്പോൾ സൗദിയിൽ നിന്നും രേഖപെടുത്തുന്നു

സൗദിയിലെ ജിദ്ദയിലും തബൂക്കിലും വ്യാപാര സ്ഥാപനങ്ങളില്‍ തിപിടിത്തം. ഉത്തര ജിദ്ദയിലെ അല്‍സ്വഫ ഡിസ്ട്രിക്റ്റില്‍ തഹ്‍ലിയ സ്ട്രീറ്റിലെ ഒരുകടയിലും തബൂക്കിലെ രണ്ട് ഫര്‍ണിച്ചര്‍ കടകളിലും തീപിടിച്ചു. തഹ്‍ലിയ സ്ട്രീറ്റിലെ അല്‍ ഹറം സെന്ററിനകത്ത് മൂന്ന് നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലുള്ള സ്പോര്‍ട്സ് കടയിലാണ് തീപിടിച്ചത്.

ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കുന്നതിന് മുമ്പ് നിയന്ത്രണ വിധേയമാക്കി. സ്ഥാപനത്തിലെ ചില്ലുകള്‍ തകര്‍ത്താണ് സിവില്‍ ഡിഫന്‍സ് സംഘം അകത്ത് പ്രവേശിച്ചത്. ആര്‍ക്കും പരിക്കേറ്റില്ലെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നി അറിയിച്ചു.

തബൂക്ക് അല്‍ബഇലെ അല്‍ മദാഇന്‍ ഡിസ്ട്രിക്റ്റില്‍ രണ്ട് ഫര്‍ണിച്ചര്‍ കടകള്‍ക്കാണ് തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ തീയണച്ചു. ഇവിടെയും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലും സൗദി അറേബ്യയിലെ റിയാദില്‍ തീപിടുത്തം ഉണ്ടായിട്ടുണ്ട് . സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഫലാഹ് ഡിസ്ട്രിക്റ്റില്‍ പാര്‍പ്പിട ആവശ്യത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണക്കുകയും ചെയ്തു.

കെട്ടിടത്തിന് തീ പിടിച്ചപ്പോള്‍ കനത്ത പുക ഉയരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ സംഭവ സ്ഥലത്തുവച്ച് റെഡ്ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ഒരാളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു


രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളിലേറെയും ലേബർ ക്യാമ്പുകളിൽ നിന്നായതിനാൽ വിവിധ പ്രവിശ്യകളിൽ ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാണ്‌. ഫീൽഡ് പരിശോധന കർശനമാക്കിയിരിക്കുകയാണ്‌. ജനങ്ങൾ ഇടതിങ്ങി താമസിക്കുന്ന കേന്ദ്രങ്ങളിലാണ്‌ ഇപ്പോൾ പരിശോധ നടന്ന് വരുന്നത്. ആളുകൾ കൂടുതലുള്ള ക്യാമ്പുകളിൽ അധികൃതർ ഇതിനകം പരിശോധന നടത്തുകയും നിരവധി തൊഴിലാളികളെ മാറ്റി പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന രണ്ടര ലക്ഷത്തോളം തൊഴിലാളികളെ അറുപതിനായിരത്തോളം വരുന്ന സ്കൂൾ കെട്ടിടങ്ങളിലേക്കാണ്‌ മാറ്റി പാർപ്പിച്ചു കഴിഞ്ഞു.

കോവിഡ് രോഗ വ്യാപന നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിലെ ബക്കാലകളിൽ മെയ് 10 മുതൽ ഓൺലൈൻ പണമിടപാട് നിർബന്ധമാക്കി. സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷമുൻനിർത്തി ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ബിനാമി ബിസിനസ് പ്രതിരോധ സമിതി അറിയിച്ചു.

സൗദിയില്‍ പുതുതായി 1122 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗികളുടെ എണ്ണം1084 ആയി. ഇന്ന് രോഗം ബാധിച്ച് 6 പേര്‍ മരിച്ചു ഇതോടെ രോഗം ബാധിച്ച് മരിച്ചവരുട എണ്ണം 103 ആയി. ഇന്ന് 92 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1490 ആയി.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് രാജ്യമെങ്ങും ഇന്നുമുതല്‍ ഏകീകൃത പാസ് പ്രാബല്ല്യത്തില്‍ വരും. അതാത് മന്ത്രാലയങ്ങളാണ് തങ്ങള്‍ക്കു കീഴിലുള്ള വിഭാഗങ്ങള്‍ക്കുള്ള പാസുകള്‍ നല്‍കേണ്ടത്. പിന്നീട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ഇതിനു അംഗീകാരം നേടണം. ഭക്ഷ്യ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയത്തില്‍ നിന്നാണ് പാസ് കരസ്ഥമാക്കേണ്ടത്. സ്്റ്റാര്‍ ഹോട്ടലുകളും മറ്റും ടുറിസം അതോറിറ്റിയില്‍ നിന്നാണ് പാസ് നേടേണ്ടത്. കിഴക്കന്‍ പ്രവിശ്യയില്‍ നിലവില്‍ സ്ഥാപനങ്ങള്‍ തന്നെ തയ്യാറാക്കുന്ന സാക്ഷ്യപത്രത്തില്‍ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നു അംഗീകാരം നേടുന്ന രീതിയാണ് അവലംബിച്ചിരുന്നത്. ഇത് ഇനി അനുവദിക്കന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (8 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (25 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (6 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (6 hours ago)

Malayali Vartha Recommends