കുവൈത്തില്‍ നിന്നും പുറത്തുവരുന്നത് ആശ്വസകരമായ റിപ്പോര്‍ട്ട്

കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിവരുന്നത് ആശ്വാസമാവുന്നു. ചൊവ്വാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചവരേക്കാള്‍ അധികം രോഗമുകതരുണ്ടെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണാതീതമാവുന്നതും അപകടകരവുമായ മൂന്നാം ഘട്ടത്തിലേക്ക കടക്കാതെ പിടിച്ചുനിര്‍ത്താന്‍ കുവൈത്തിന കഴിഞ്ഞിട്ടുണ്ടെന്നാണ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത. 164 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 152 പേര്‍ക്ക മാത്രമാണ പുതുതായി വൈറസ ബാധ സ്ഥിരീകരിച്ചത്. ആകെ 1176 പേര്‍ രോഗമുകതി നേടി. 2241 പേരാണ് ചികിത്സയിലുള്ളത്. 67 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ടെങ്കിലും ഇതില്‍ 37 പേര്‍ക്ക ഗുരുതരാവസ്ഥയില്ല. വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ തുടരുകയാണ രാജ്യം. കഴിഞ്ഞ അഞ്ച ദിവസത്തിനിടെ 678 പേര്‍ രോഗമുകതി നേടി. വരും ദിവസങ്ങളിലും ഇതേ നില തുടരുകയാണെങ്കില്‍ കോവിഡ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും സാധ്യതയുണ്ട. കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കൊപ്പം സ്വയം നിയന്ത്രണത്തിന്റെ മാനസിക നില സമൂഹത്തില്‍ സജീവമായത വൈറസിനെ വരുതിയിലാക്കുന്നതില്‍ സഹായകമാവുന്നുണ്ട.
https://www.facebook.com/Malayalivartha

























