Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

മണിക്കൂറുകൾക്കിടയിൽ നാല് മലപ്പുറം സ്വദേശികൾ; തേങ്ങലായി ഗൾഫ് രാഷ്ട്രങ്ങൾ, നാട്ടിലേക്ക് എത്തിച്ചേരാനാകാതെ നിരവധി മലയാളികൾ ആശങ്കയിൽ

30 MAY 2020 05:13 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നാലു മലപ്പുറം സ്വദേശികളാണ് മണിക്കൂറുകൾക്കിടെ ഗൾഫിൽ മരണത്തിന് കീഴടങ്ങിയത്. എടപ്പാൾ ഐലക്കാട് സ്വദേശി കുണ്ടുപറമ്പിൽ അഗുണ്ണിയുടെ മകൻ മൊയ്തുട്ടി (50) അബൂദബിയിലും തിരൂര്‍ മുത്തൂര്‍ സ്വദേശി കൊടാലില്‍ കുഞ്ഞുമുഹമ്മദിെൻറ മകന്‍ അബ്ദുല്‍ കരീം (48) ദുബൈയിലും ആണ് വൈറസ് ബാധിച്ച് മരിച്ചത്. ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49), തുവ്വൂർ ഐലാശ്ശേരി അസൈനാർപടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) എന്നിവർ ജിദ്ദയിലാണ് മരിച്ചത്. അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ലക്ഷണങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു മൊയ്തുട്ടി. കേരള സാംസ്‌കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം ഉം അൽ നാറിലെ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ബനിയാസിൽ ഖബറടക്കുകയുണ്ടായി. കേരള സാംസ്‌കാരിക വേദി ഭാരവാഹികളായ റഊഫ് നാലകത്ത്, ശറഫുദ്ദീൻ മുളയങ്കാവ് എന്നിവർ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയിരുന്നു.

അതോടൊപ്പം തന്നെ പുള്ളിയിൽ ഉമ്മർ ജിദ്ദ നാഷണൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരിച്ച മുഹമ്മദലി റുവൈസിൽ കാറാ മൊത്തക്കച്ചവട സ്ഥാപനത്തിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ജിദ്ദയിലെ ജാമിഅ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 20 വർഷക്കാലമായി ജിദ്ദയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. എന്നാൽ ഒന്നര വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.കോവിഡ് ബാധിച്ച് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്‍ കരീം സ്വകാര്യ കമ്പനി ജീവനക്കാരനാണ് ഇദ്ദേഹം. തുടർന്ന് തിരൂരിെൻറ പ്രവാസ കൂട്ടായ്മയായ ടീം തിരൂരിെൻറ മുന്‍ ജോ.സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗം, ദുബൈ കോരങ്ങത്ത് മഹല്ല് കമ്മറ്റി ഖജാന്‍ജി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിരവധി മലയാളികളാണ് ഇതുമൂലം മരണത്തിന് കീഴടങ്ങുന്നത്. ദിനംപ്രതി മലയാളികളുടെ മരണം രേഖപ്പെടുത്തുകയുമാണ്. ഗൾഫ് രാഷ്ട്രങ്ങളിൽ യുഎഇയിലാണ് ആദ്യ മരണം രേഖപ്പെടുത്തിയത്. എത്തും മലയാളി തന്നെയായിരുന്നു. ഇതേതുടർന്ന് നാൾക്കുനാൾ വർധിക്കുന്ന കണക്കുകളാണ് ഇതുമൂലം പുറത്തേക്ക് വന്നത്. യു.എ.ഇയിലും സൗദിയിലുമാണ് ഇന്ന്‌ മരണം രേഖപ്പെടുത്തിയത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 150 ആയി .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (18 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (48 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

Malayali Vartha Recommends