ഖത്തറില്‍ ജയിലിലായ ഭര്‍ത്താവിനെ രക്ഷപ്പെടുത്താം എന്ന് വാഗ്ദാനം നല്‍കി വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്തത് കോടികള്‍; മതപുരോഹിതനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ഖത്തറില്‍ കേസില്‍ കുടുങ്ങിയ ഭര്‍ത്താവിനെ രക്ഷപ്പെടുത്താമെന്നു വാഗ്ദാനം നല്‍കി വീട്ടമ്മയില്‍ നിന്നും കോടികള്‍ തട്ടിയ സംഭവത്തില്‍ മതപുരോഹിതനടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കാഞ്ഞിരമറ്റം പള്ളി ഇമാം കൂടിയായ മൂവാറ്റുപുഴ പായിപ്ര കല്ലുവെട്ടാംകുഴി മുഹമ്മദ് അസ്‌ലം മൗലവി, കാഞ്ഞിരപ്പിള്ളി പാലക്കല്‍ വീട്ടില്‍ ബിജലി മുഹമ്മദിനെയുമാണ് ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സാമ്ബത്തിക പ്രതിസന്ധിയില്‍പ്പെട്ടാണ് കോണ്‍ട്രാക്ടറായ അനീഷയുടെ ഭര്‍ത്താവ് ജയിലിലായത്. ഭര്‍ത്താവിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അനീഷയില്‍നിന്നും 2018ല്‍ പണം തട്ടിയത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കോണ്‍ട്രാക്ടറായ അനീഷയുടെ ഭര്‍ത്താവ് സാമ്ബത്തികപ്രതിസന്ധിയില്‍പ്പെട്ടത്.
ഖത്തറില്‍ കുടുങ്ങിയ മൂവാറ്റുപുഴ സ്വദേശി പട്ടരുമഠം അലിക്കുഞ്ഞിന്റെ ഭാര്യ അനീഷയില്‍ നിന്നാണ് സംഘം രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തത്. 2018ല്‍ ഒരു മാസത്തിനുള്ളിലാണ് മുഴുവന്‍ പണവും തട്ടിയെടുത്തത്. 50 ലക്ഷം ബാങ്കിലൂടെയും ബാക്കി പണമായും ബന്ധുക്കളില്‍ നിന്ന് സമാഹരിച്ചാണ് അനീഷ നല്‍കിയത്. വഞ്ചിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ അനീഷ മുഖ്യമന്ത്രിക്ക് പരാതി നല്‍ക്കുകയായിരുന്നു.
അതേസമയം അനീഷയില്‍ നിന്നും ലഭിച്ച പണം പലവട്ടം ഖത്തറില്‍ പോകാന്‍ പണം ചെലവഴിച്ചുവെന്നും അനീഷയുടെ ഭര്‍ത്താവിനെ പുറത്തിറക്കാനായി പലര്‍ക്കും പണം കൈമാറിയെന്നുമാണ് പ്രതികളുടെ മൊഴി.
https://www.facebook.com/Malayalivartha

























