Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വിവാഹത്തിനു മുൻപു വരനും വധുവിനും ജനിതക -ലൈംഗിക രോഗങ്ങൾ ഉൾപ്പെടെയുള്ളവ ഉണ്ടോ എന്ന് പരിശോധന; ലോകാരോഗ്യ സംഘടന അംഗീകരിച്ച ആ തീരുമാനം നടപ്പിലാക്കാൻ യുഎഇ ;

29 SEPTEMBER 2020 01:26 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് വളരെയധികം പ്രയോജനകരമായ ഒരു പുതിയ തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് വിവാഹിതരാകാൻ പോകുന്ന അവർക്ക് ഏറെ സഹായകരമാണ് ഈ പുതിയ തീരുമാനം. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഈ പുതിയ തീരുമാനത്തെ ആദ്യമായി നടപ്പിലാക്കുന്ന നേട്ടവും കൂടി സ്വന്തമാക്കുകയാണ് യുഎഇ..  ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെയാണ് . വിവാഹത്തിനു മുൻപു വരനും വധുവിനും ജനിതക -ലൈംഗിക രോഗങ്ങൾ ഉൾപ്പെടെയുള്ളവ ഉണ്ടോ എന്ന് പരിശോധിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത് . 25 കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. പ്രവാസികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൂന്നു മുതൽ പത്തു ദിവസത്തിനുള്ളിൽ പരിശോധനാ ഫലം നൽകുകയും ചെയ്യും .

റിപ്പോർട്ടിന് മൂന്നു മാസത്തെ കാലാവധിയുണ്ട്. തലസ്സീമിയ, അരിവാൾ രോഗം എന്നിവയും ലൈംഗിക രോഗപ്പകർച്ചയും തടയാനും ഇത് സഹായകമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ബന്ധുക്കൾ തമ്മിലുള്ള വിവാഹത്തിലൂടെ സംഭവിക്കാവുന്ന ജനിത വൈകല്യം, ബുദ്ധിമാന്ദ്യം തുടങ്ങിയവ കണ്ടെത്താനും സാധിക്കും. ശരിയായ പരിശോധനയിലൂടെയും ആവശ്യമായ കൗൺസലിങ് വഴിയും ദമ്പതികളെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യും . പതിനെട്ടു വയസ്സിനു മുകളിലുള്ള യുവതീ- യുവാക്കൾക്കാണ് പരിശോധനയെന്ന് ആരോഗ്യ മന്ത്രാലയം ഹെൽത്ത് സെന്റേഴ്സ് ആൻഡ് ക്ലിനിക്സ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബദൽ റഹ്മാൻ അൽ റാൻദ് അറിയിക്കുകയും ചെയും .

ലോകാരോഗ്യ സംഘടന അംഗീകരിച്ച പദ്ധതി നടപ്പാക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തികഞ്ഞ ഗൗരവത്തോടും വ്യക്തിവിവരങ്ങൾ രഹസ്യമാക്കിയുമാകും പരിശോധന നടത്തുന്നതും വിവരം അറിയിക്കുന്നതുമെന്ന് പ്രൈമറി ഹെൽത്ത് കെയർ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. ആയിഷ സുഹൈൽ വ്യക്തമാക്കി. എയ്ഡ്സ്, ഹെപ്പാറ്റൈറ്റിസ്, സിഫിലസ്, ജർമൻ മീസിൽസ് എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും ഇതിൽ ഉൾപ്പെടും. പരിശോധനയ്ക്കു ശേഷം സാക്ഷ്യപത്രവും നൽകുവാനും തീരുമാനമായിട്ടുണ്ട് ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (3 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (4 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (6 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (6 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends