കുവൈത്തില്‍ ആരോഗ്യ ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്തില്‍ ആശുപത്രികളില്‍ ആരോഗ്യ ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കണമെന്ന് ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട ആവശ്യപ്പെട്ടിട്ടു. കഴിഞ്ഞ ദിവസം ഈജിപഷ്യന്‍ വനിത ഡോകടര്‍ക്ക നേരെ കൈയേറ്റമുണ്ടായത് ആരോഗ്യ മന്ത്രാലയം ഗൗരവത്തിലെടുക്കുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ എല്ലാ ആരോഗ്യ ജീവനക്കാര്‍ക്കും സുരക്ഷ ഒരുക്കുന്നതാണ് പരിഗണിക്കുന്നത്. ഈസറ്റ മുബാറക അല്‍ കബീര്‍ ഹെല്‍ത സെന്ററില്‍ പത്തുവര്‍ഷമായി ജോലി ചെയ്തിരുന്ന ഈജിപഷ്യന്‍ ഡോക്ടര്‍ ഷിഫ്റ്റം സംവിധാനത്തിന്റെ ഭാഗമായി അല്‍ റഖ ഹെല്‍ത സെന്ററില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൈയേറ്റം.
നല്ല സ്വഭാവവും ചട്ടങ്ങളും നിയമവും പാലിക്കുന്നതില്‍ കണിശതയുള്ളയാളായിരുന്നു ഈ ഡോകടര്‍ എന്ന സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു സന്ദര്‍ശകനോട അല്‍പസമയം പുറത്ത് കാത്തിരിക്കാന്‍ പറഞ്ഞതിന് പ്രകോപിതനായി അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ക്രൂരമായി അക്രമിക്കുമേ്ബാള്‍ സഹപ്രവര്‍ത്തകര്‍ ഇടപെട്ടത് കൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ഡോകടര്‍മാര്‍ക്കും ആരോഗ്യ ജീവനക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഇതിന് തടയിടാന്‍ നിയമനിര്‍മാണം നടത്തണമെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യമുയരാന്‍ തുടങ്ങി നാളേറെയായി.
https://www.facebook.com/Malayalivartha