Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

മൂന്നു വർഷം നീണ്ടുനിന്ന ഖത്തർ ഉപരോധം അവസാനിപ്പിച്ചതിലൂടെ തുറക്കപ്പെടുന്നത് വമ്പൻ സാധ്യതകൾ ;ആഹ്ലാദത്തിൽ പ്രവാസികൾ

07 JANUARY 2021 02:04 PM IST
മലയാളി വാര്‍ത്ത

മൂന്നു വർഷം നീണ്ടുനിന്ന ഖത്തർ ഉപരോധം അവസാനിപ്പിച്ചത് ഏറെ സന്തോഷകരമായ വാർത്തയായിരുന്നു. എന്നാൽ പ്രവാസി മലയാളികൾക്ക് അതിലേറെ സന്തോഷമാണ് ഉപരോധം പിൻവലിച്ചതോടെ സംഭവിച്ചിരിക്കുന്നത്. നിരവധി സാധ്യതകൾ ആണ് ഇതിലൂടെ തുറന്നു വരുന്നത്. ഖത്തറിനെതിരായ ഉപരോധം പിൻവലിച്ചതിന്റെ ആഹ്ലാദത്തിലാണ് മലപ്പുറം ജില്ലയിൽ ഉള്ള പ്രവാസികൾ. സഞ്ചാരമാർഗങ്ങളുടെ നിയന്ത്രണം നീക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുറയാനും സമയലാഭത്തിനും അവസരമൊരുങ്ങുകയാണ് . വിവിധ ആവശ്യങ്ങൾക്കായി ഖത്തറിൽ നിന്ന് സമീപരാജ്യങ്ങളിലേക്കും തിരിച്ചും ഒമാൻ വഴിയും മറ്റും വളഞ്ഞു പോയിരുന്നവർക്ക് ഇനി നേരെ പോകാം എന്നതാണ് ഏറെ ആശ്വാസകരമായ ഒരു കാര്യം. ഉപരോധം പിൻവലിക്കുന്നുവെന്ന വാർത്ത വന്നതു മുതൽ കഴിഞ്ഞ ദിവസം ഖത്തർ അമീറിനെ കൂടെയിരുത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കാറോടിച്ചു പോയ വാർത്ത വരെ വലിയ ആവേശത്തോടെയാണ് പ്രവാസികൾ ഏറ്റെടുത്തത്.

വ്യോമസാധ്യതകൾ ഇങ്ങനെയൊക്കെയാണ്. നിലവിൽ ഖത്തറിലേക്കും തിരിച്ചും നേരിട്ടുള്ള വിമാനങ്ങൾ മാത്രമായിരുന്നു പ്രവാസികൾക്ക് മുന്നിലുണ്ടായിരുന്ന ഒരേ ഒരു മാർഗം. ഉപരോധത്തിനു മുൻപ് യുഎഇയിൽ നിന്നടക്കമുള്ള വിമാനങ്ങളിൽ ചില സീറ്റുകൾ ദോഹയിൽ നിന്നുള്ളവർക്ക് മാറ്റിവയ്ക്കാറുണ്ടായിരുന്നു. ഇത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതിനാൽ . മലയാളികൾ കൂടുതലായി ഉപയോഗപ്പെടുത്താറുണ്ടായിരുന്നെന്ന് പ്രവാസികൾ പറയുന്നു.

പുതിയ സാഹചര്യത്തിൽ അത്തരം സർവീസുകൾ പുനഃരാരംഭിച്ചാൽ കൂടുതൽ വിമാനങ്ങളെത്തുന്നതോടെ ഖത്തറിലേക്കുള്ള തിരക്ക് കുറയും. ഇത് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത് . വീസ നീട്ടിക്കിട്ടാനും മറ്റും ഖത്തറിൽ നിന്ന് യുഎഇയിലേക്കും ബഹ്റൈനിലേക്കുമാണ് പ്രവാസികൾ പ്രധാനമായും ഇടക്കാലത്തേക്ക് മാറി നിൽക്കാറുണ്ടായിരുന്നത്. വിനോദ സഞ്ചാരത്തിനുള്ള അവസരമായും ഇത് പ്രയോജനപ്പെടുത്തിയിരുന്നു. ഉപരോധം കാരണം വളഞ്ഞ വഴി പോകേണ്ട സ്ഥിതി ഇനിയുണ്ടാവില്ലെന്ന് പ്രവാസികൾ പറയുന്നു.  മാത്രമല്ല മറ്റൊരു വലിയ പ്രതിസന്ധിക്കും ഇത് ഒരു പരിഹാരം ആവുകയാണ്. ഖത്തറിലുള്ള പല സ്ഥാപനങ്ങളുടെയും കേന്ദ്ര ഓഫിസ് ദുബായിലായതിനാൽ ജീവനക്കാർക്കും മാനേജ്മെന്റിനും വലിയ പ്രതിസന്ധിയുണ്ടായിരുന്നത് ഇനി മാറും. യാത്രയും ചരക്കുനീക്കവും എളുപ്പമാകും. മലയാളികൾക്കും ഇത് ആശ്വാസമാകും എന്ന ആ കാര്യത്തിൽ സംശയമില്ല.
മാത്രമല്ല തീർഥാടനം നടത്തുന്നവർക്കും ഈ വിലക്ക് വളരെയധികം തടസ്സം സൃഷ്ടിച്ചിരുന്നു.

ഖത്തറിൽ നിന്നുള്ള മലയാളികളടക്കം ഒഴിവു കാലങ്ങളിൽ ഉംറ തീർഥാടനത്തിന് സൗദിയിലേക്ക് റോഡ് മാർഗം പോയിരുന്നതിന് ഉപരോധം തടസ്സമായിരുന്നു. പലരും പതിവ് ഉപേക്ഷിക്കുകയും ചെയ്തു. അതിർത്തികൾ വീണ്ടും തുറന്നതോടെ ഉംറയ്ക്കും ഹജിനും പോകാൻ അനുകൂല സാഹചര്യമായി.  ഈ ഉപരോധം ഫുട്ബോൾ പ്രേമികൾക്കും ഏറെ ആശ്വാസകരമാവുകയാണ്. അത് ഇങ്ങനെയാണ് അടുത്ത വർഷം ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾക്ക് പോകാൻ ഇനി എളുപ്പമാകും. ഈ വർഷം നടക്കുന്ന ദുബായ് എക്സ്പോയിൽ ഖത്തറിൽ നിന്നുള്ള മലയാളികൾക്കും പങ്കെടുക്കാൻ സൗകര്യമേറി. ഗൾഫിലെ മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും ഇനി അതിർത്തികൾ വലിയ തടസ്സമാകില്ല.

 

‌ഉപരോധ കാലത്ത് വീസ നിയന്ത്രണങ്ങളിൽ ഖത്തർ നൽകിയ ചരിത്രപരമായ ഇളവുകൾ പ്രവാസികൾക്ക്ആശ്വസമായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവിടെയെത്തിയ ശേഷം വീസ എടുത്താൽ (വീസ ഓൺ അറൈവൽ) മതിയെന്നതായിരുന്നു പ്രധാന ഭേദഗതി. ചെലവില്ലാതെ ആണ് അത് നടത്തുന്നത്. പ്രായത്തിന്റെയും വരുമാന പരിധിയിലെയും നിയന്ത്രണങ്ങളിലും ഇളവുണ്ടായി.

ഇതോടെ മലപ്പുറത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ലാഘവത്തോടെ കരിപ്പൂരിൽ നിന്ന് ദോഹയിലെത്തിയ ശേഷം മാത്രം വീസയെടുക്കാം എന്ന ഭാഗ്യമാണ് ലഭിച്ചത്. കുറഞ്ഞ വരുമാനത്തോടെ ഖത്തറിൽ ജോലി ചെയ്യുന്നവർക്കു പോലും കുടുംബത്തെ ​അവിടെയത്തിക്കാനായെന്നത് ഏറെ ആശ്വാസമായി. പുതിയ സാഹചര്യത്തിൽ കുടുംബമൊത്തുള്ള ഖത്തർ യാത്രയ്ക്ക് ചെലവും കുറയുമെന്നാണ് പ്രതീക്ഷ.  ഇങ്ങനെ നിരവധി സാധ്യതകളാണ് ഖത്തർ ഉപരോധം പിൻവലിച്ച അതിലൂടെ നേടിയെടുക്കുവാൻ സാധിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (2 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (4 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (4 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (4 hours ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (5 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (6 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends