Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ച് ​കുവൈത്ത് ക്രിമിനല്‍ കോടതി, പ്രതി മയക്കുമരുന്ന് വില്‍പന നടത്താനായി കൈവശം സൂക്ഷിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി, ഞെട്ടിത്തരിച്ച് പ്രവാസലോകം

29 DECEMBER 2021 12:06 PM IST
മലയാളി വാര്‍ത്ത

ഏത് ​ഗൾഫ് രാജ്യത്ത് ചെന്നാലും അവിടുത്തെ നിയമം അനുസരിച്ച് ജീവിക്കുന്നവരാണ് പ്രവാസികൾ. എന്നാൽ ചരുക്കം ചിലർ ഇതിന് വിരുദ്ധമായി പ്രവർത്തിച്ച് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. ​ഗൾഫ് രാഷ്ട്രങ്ങളിലെ ശിക്ഷ കടുത്തതാണെന്ന് പ്രവാസികളോട് പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ. അത്തരത്തിൽ കഠിനമായ വധശിക്ഷ വിധിച്ചിരിക്കുകയാണ് കുവൈത്ത്. പ്രവാസിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നു എന്ന വാർത്ത പ്രവാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതി വില്‍പന നടത്താനായാണ് മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രവാസിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. കേസിലെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്‍തുതകളും പ്രതിയുടെ കുറ്റസമ്മത മൊഴിയും പരിഗണിക്കുനമ്പോള്‍ മയക്കുമരുന്ന് കടത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായതായും കോടതിയുടെ വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.ഇനി ഇതിൽ തുടർന്നുള്ള നടപടികളെ പറ്റിയൊന്നും തന്നെ ലഭിച്ചിട്ടില്ല.

 

അടുത്തിടെ പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊന്ന ഇന്ത്യക്കാരന് ദുബൈ പ്രാഥമിക കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയില്‍ ഇളവ് ലഭിച്ചിരുന്നു. 40കാരന്റെ ജീവപര്യന്തം തടവ് റദ്ദാക്കിയ ദുബൈ അപ്പീല്‍ കോടതി പകരം 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും. 2019 സെപ്‍റ്റംബറിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.

താമസ സ്ഥലത്തെ പാര്‍ക്കിങ് ലോട്ടില്‍ വെച്ച് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഇയാള്‍ തന്നെ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ പ്രതി പൊലീസിനെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 2018ല്‍ തന്റെ വീട്ടില്‍ ജോലിക്ക് നിന്ന യുവതിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം ചെയ്യുകയുമായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ യുവതിക്ക് താനല്ലാതെ മറ്റ് ചിലരുമായും ബന്ധമുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തില്‍ നിന്ന് ഇയാള്‍ മനസിലാക്കി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് ബോധ്യപ്പെട്ടതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കൊലപാതകം നടന്ന ദിവസം പ്രതി ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ താന്‍ ഒരു സുഹൃത്തിനൊപ്പമാണെന്നാണ് അവര്‍ പറഞ്ഞത്. എത്രയും വേഗം വീട്ടിലേക്ക് വരണമെന്ന് പറഞ്ഞെങ്കിലും അത് ഭാര്യ ചെവിക്കൊണ്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് താന്‍ കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

തിരിച്ചെത്തിയ യുവതിയുമായി രൂക്ഷമായ തര്‍ക്കം നടക്കുകയും താമസ സ്ഥലത്തെ പാര്‍ക്കിങ് സ്ഥലത്തുവെച്ച് കുത്തിക്കൊല്ലുകയുമായിരുന്നു. അതിന് ശേഷം മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത് ഇയാള്‍ പൊലീസിന് അയച്ചുകൊടുത്തു. അന്വേഷണം പൂര്‍ത്തിയാക്കിയ അധികൃതര്‍, ആസൂത്രിത കൊലപാതകത്തിനാണ് കേസ് ചാര്‍ജ് ചെയ്‍തത്.

അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ അപ്പീലിൽ അന്തിമവാദം പൂ‍ർത്തിയായി. വിധശിക്ഷ ജീവപര്യന്തമായെങ്കിലും കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. തിങ്കളാഴാചയാണ് സനായിലെ കോടതിയിൽ അപ്പീലിലെ അവസാന സിറ്റിങ്. യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ 2017ൽ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സനായിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

തുടർന്ന് യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്. യമൻ പൗരൻ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും രക്ഷപെടുന്നതിനിടെയാണ് കൊലപാതകമെന്നുമാണ് വാദം. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നൽകി മരണശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വിട്ടയ്ക്കുകയോ വേണമെന്നാണ് ആവശ്യം. അപ്പീൽ കോടതിയിലെ വാദം പൂ‍ർത്തിയായി.

 

ഹർജിക്കാരിയുടെ അഭിഭാഷകന് കൂടുതലായെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിനാണ് തിങ്കളാഴ്ച അപ്പീൽ വീണ്ടും പരിഗണിക്കുന്നത്. ഒന്നുകിൽ അന്നുതന്നെ ഉത്തരവ് പറയുകയോ അല്ലെങ്കിൽ ഉത്തരവിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയോ ചെയ്തും. വിചാരണക്കോടതി നൽകിയ വധശിക്ഷ ശരിവെച്ചാൽ യമനിലെ പ്രസിഡന്‍റ് അധ്യക്ഷനായ സുപ്രീം ജു‍ഡീഷ്യൽ കൗൺസിലിനെ സമീപിക്കാനാണ് തീരുമാനം.

എന്നാൽ അപ്പീൽ കോടതിയിലേതടക്കം വിസ്താര നടപടികളിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ കൗൺസിൽ പരിഗണിക്കൂ എന്ന കടമ്പയുണ്ട്. ദയാഹ‍ർജി സുപ്രീംകൗൺസിൽ പരിഗണിക്കാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (29 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (40 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

Malayali Vartha Recommends