Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന വെറും പൊള്ളത്തരം, പുറത്ത്​ ​പരിശോധന നടത്തുമ്പോൾ നെഗറ്റിവും വിമാനത്താവളത്തിലെ പരിശോധന പോസിറ്റിവുമാകുന്നതിലെ മറിമായം പിടികിട്ടാതെ പ്രവാസികൾ, അവസാന നിമിഷം യാത്ര മുടങ്ങുന്നതോടെ ജോലി സംബന്ധമായ പ്രതിസന്ധികള്‍ കൂടാതെ വലിയ സാമ്പത്തികനഷ്ടം, പരിശോധനയുടെ പേരില്‍ പ്രവാസികളെ പിഴിഞ്ഞ് കൊള്ള ലാഭവും കൊയ്യുന്നു

02 JANUARY 2022 12:21 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ പ്രതിസന്ധിയിലാക്കിരിക്കുകയാണ് ഇന്ത്യൻ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന. കൃത്യതയും വേഗതയും വാഗ്ദാനം ചെയ്യുന്നതാണ് വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനകള്‍ എന്ന വാദം പൊളിയുകയാണ്. പലപ്പോഴും പുറത്ത്​ ​പരിശോധന നടത്തുമ്പോൾ നെഗറ്റിവും വിമാനത്താവളത്തിലെ പരിശോധന പോസിറ്റിവുമാകുന്നതിലെ മറിമായം പിടികിട്ടാതെ വലയുകളാണ് യാത്രയാക്കായെത്തുന്ന പ്രവാസികൾ.

റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെ പിഴിഞ്ഞ് കൊള്ള ലാഭം കൈയ്യുന്ന കേരളത്തിലെ വിമാനത്താവളങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിന് പിന്നാലെയാണ് ഇന്ത്യൻ വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയിലെ കൃത്യതയിലും വേഗതയിലും ഇത്തരത്തിൽ പരാതി ഉയരുന്നത്.

 

യു.എ.ഇയിലേക്ക്​ യാത്രചെയ്യാൻ നാലുമണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പരിശോധന ഫലം നിർബന്ധമാണ്​. ഇതിനുപുറമെ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലവും വേണം. എന്നാല്‍, പുറത്തുനിന്ന് നെഗറ്റിവ് റിസൽട്ടുമായി വന്നവര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പോസിറ്റിവ് ആകുന്ന സാഹചര്യത്തില്‍ യാത്ര മുടങ്ങുന്ന അവസ്ഥയുണ്ട്​.

പോസിറ്റിവ് ആകുന്ന വ്യക്തികളെ ആംബുലന്‍സി‍െൻറ സഹായത്തോടെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഹോം ക്വാറന്‍റീനിലേക്ക് വിടുകയും അല്ലാത്തവര്‍ക്ക് ആശുപത്രി ചികിത്സ ലഭ്യമാക്കുകയുമാണ് പതിവ്. എന്നാല്‍ വിമാനത്താവളങ്ങളില്‍നിന്ന് പോസിറ്റിവ് ആയി ഹോം ക്വാറൻറീനിലേക്ക് വിട്ട യാത്രക്കാര്‍ സംശയത്തി‍െൻറ ബലത്തില്‍ പുറത്ത് നടത്തിയ പരിശോധനയില്‍ നെഗറ്റിവ് ആയ സംഭവങ്ങള്‍ നിരവധിയാണ്.

കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലൂടെ യാത്രചെയ്യാന്‍ വന്നവര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം സംഭവങ്ങളില്‍ പ്രവാസിക്ക് ജോലി സംബന്ധമായ പ്രതിസന്ധികള്‍ കൂടാതെ വലിയ സാമ്പത്തികനഷ്ടം കൂടിയാണ് വരുന്നത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നവരില്‍ ഒരാള്‍ക്ക് പോസിറ്റിവ് റിസൽട്ട്​ വരുന്നപക്ഷം മൊത്തം പേരുടെയും യാത്രക്ക് തടസ്സം നേരിടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്

പോസിറ്റിവ് ആകുന്നതിനെ തുടര്‍ന്ന് യാത്രാവിലക്ക് വരുന്നവര്‍ക്ക് ചില വിമാനക്കമ്പനികള്‍ ഒരു വര്‍ഷത്തിനകം യാത്രചെയ്യാവുന്ന ട്രാവല്‍ വൗച്ചര്‍ നല്‍കുന്നുണ്ടെങ്കിലും ചില വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് വേറെ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയാണ്. ഇത്തരം യാത്രക്കാര്‍ക്ക് പുറത്തുനിന്നുള്ള ടെസ്റ്റ്‌, വിമാനത്താവളത്തിലെ ടെസ്റ്റ്‌, ടിക്കറ്റ്, യാത്രാചെലവ് തുടങ്ങിയവയടക്കം വലിയൊരു തുകയാണ് നഷ്ടം സംഭവിക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനകള്‍ക്കുണ്ടാകുന്ന പാകപ്പിഴവുകള്‍ പ്രവാസികളെ വലിയതോതിലാണ് സാമ്പത്തികമായും സാമൂഹികവുമായി ബാധിക്കുന്നത്.

അതേസമയം, വലിയ തുകയാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ കേരളത്തിലെ വിവിധ വിമാനത്താവളില്‍ ഈടാക്കുന്നത്. വ്യത്യസ്തമായ തുക ഏകീകരിക്കണമെന്നും ന്യായമായ തുക മാത്രമേ പരിശോധനക്കായി ഈടാക്കാന്‍ പാടൂള്ളൂവെന്നുമുള്ള ആവശ്യവും ശക്തമായിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഏറ്റവും വലിയ കൊള്ളയടി നടക്കുന്നത്. മറ്റു വിമാനത്താവളത്തിനേക്കാള്‍ 900 രൂപ അധികമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഈടാക്കുന്നത്. ഓമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ ആര്‍ടിപിസിആറോ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയോ സ്വന്തം ചെലവില്‍ നടത്തണം.

കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ 2490 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധക്കായി ഈടാക്കുന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ 1580 രൂപയാണ് ഈടാക്കുന്നത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഉയര്‍ന്ന തുക, ഇവിടങ്ങളില്‍ 2590 രൂപ വീതമാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ യാത്രക്കാരോട് ഈടാക്കുന്നത്. ഇങ്ങനെ വ്യത്യസ്തമായ തുക ഈടാക്കുന്നതിനെതിരെ പ്രതിഷേധവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

വിമാന കമ്പനികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ എയര്‍പോര്‍ട്ട് നടത്തിപ്പുകാര്‍ സജീകരിച്ച്‌ നല്‍കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ പരിശോധനാ വിധേയമാക്കുന്നത് ഓമിക്രോണ്‍ പശ്ചാത്തലത്തിലാണ്. സാധാരണ ആര്‍ടിപിസിആര്‍ ഫലം ലഭിക്കാന്‍ 3 മണിക്കൂര്‍ വിമാനത്താവളത്തില്‍ കഴിയേണ്ടത് ഉണ്ടെങ്കില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ഫലം അര മണിക്കൂറിനുള്ളില്‍ ലഭിക്കും എന്നുള്ളതിനാല്‍ യാത്രക്കാര്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ ചെയ്ത് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടക്കും. ഈ അവസരം മുതലാക്കിയാണ് വിമാനത്താവളങ്ങളുടെ ഈ പകൽക്കൊള്ള.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (28 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (39 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

Malayali Vartha Recommends