Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾ കൂട്ടത്തോടെ ​ഗൾഫ് വിടുന്നു, പിന്നാലെ ഓഫറുകൾ, 2,57000 പ്രവാസികള്‍ സ്ഥിരമായി കുവൈറ്റ് വിട്ടുവെന്ന് റിപ്പോർട്ട്, പ്രവാസികളെ വീണ്ടെടുക്കുന്നതിനായി കുവൈറ്റിലേക്ക് വന്‍തോതിൽ റിക്രൂട്ട്‌മെന്റ് വര്‍ധിച്ചത് വരും കാലയളവില്‍ ആഭ്യന്തര തൊഴില്‍ വിപണി വീണ്ടെടുക്കുമെന്ന് പ്രതീക്ഷ നൽകുന്നു

03 JANUARY 2022 02:18 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നു. കുവൈറ്റിലെ തൊഴിൽ മേഖലയുടെ നെടുന്തൂണായ പ്രവാസികൾ രാജ്യം വിടുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജോലിമതിയാക്കി മിക്കവരും മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയോ, ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയവരോ ആണ്.

ജനസംഖ്യാ ഘടനയില്‍ മാറ്റം വരുത്താനും രാജ്യത്ത് സ്വദേശി വല്‍ക്കരണ പദ്ധതി നടപ്പിലാക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ തൊഴില്‍ വിപണി കഴിഞ്ഞ വര്‍ഷത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഈ കാരണത്താൽ 2,57000 പ്രവാസികള്‍ സ്ഥിരമായി കുവൈറ്റി വിട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇവിടെ നിന്ന് മടങ്ങിയവരില്‍ 205,000 പേര്‍ സ്വകാര്യ മേഖലയില്‍ നിന്നും , 7,000 പേര്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നുമാണ് പോയിരിക്കുന്നത്.

സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയും ലേബര്‍ മാര്‍ക്കറ്റ് സിസ്റ്റവും നല്‍കിയ സമീപകാല സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യ മേഖലയാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ വിടുന്നത്. 2021 ല്‍ 41,200 ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യം വിട്ടു.പ്രവാസി തൊഴില്‍ വിപണിയിലെ ഇടിവിന്റെ നിരക്കില്‍ നിന്ന് വ്യത്യസ്തമായി, തൊഴില്‍ വിപണിയിലെ കുവൈത്തികളുടെ എണ്ണം 2021-ല്‍ മൊത്തം 23,000 കുവൈത്തികള്‍ വര്‍ദ്ധിച്ചു, അവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ മേഖലയിലാണ്.റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്ത് തൊഴില്‍ വിപണിയില്‍ 2.7 ദശലക്ഷം ആളുകളുണ്ട്, അവരില്‍ 16.2% കുവൈറ്റികളാണ്.

അതേസമയം പ്രവാസി തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്നുണ്ട്.പ്രവാസികളെ വീണ്ടെടുക്കുന്നതിനായി കുവൈറ്റിലേക്ക് വന്‍തോതിലുള്ള റിക്രൂട്ട്‌മെന്റ് വര്‍ധിച്ചതോടെ ആഭ്യന്തര തൊഴില്‍ വിപണിയും വരും കാലയളവില്‍ വീണ്ടെടുക്കുമെന്ന് പ്രതീക്ഷ. കുവൈറ്റിലേക്ക് ഉയര്‍ന്ന തോതില്‍ തൊഴിലാളികള്‍ അയയ്‌ക്കുന്നത് ചില കുറവുകള്‍ നികത്താന്‍ സഹായിച്ചതായാണ് സൂചന.

കഴിഞ്ഞ കാലഘട്ടത്തില്‍ ഹോം നഴ്‌സിംഗ് മേഖലയില്‍ പ്രായമായവരെയും കുട്ടികളെയും പരിചരിക്കുന്നതിന് കൂടുതല്‍ വിദഗ്ധ തൊഴിലാളികള്‍ ആവശ്യമുണ്ട്. കൂടാതെ ശുചീകരണത്തൊഴിലാളികൾ സെക്യൂരിറ്റി ഗാര്‍ഡുകൾ എന്നിവർക്ക് പ്രത്യേക പരിഗണനയുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ വെളിച്ചത്തില്‍ ഗാര്‍ഡിംഗ്, സെക്യൂരിറ്റി, ക്ലീനിംഗ് സേവനങ്ങള്‍, ഗതാഗതം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ കുറവുണ്ടെന്ന് വ്യക്തമാണ്.

ഈ കമ്പനികള്‍, പ്രത്യേകിച്ച്‌ ഗവണ്‍മെന്റ് കരാറുകളുള്ളവര്‍ ജോലി വാഗ്ദാനം നല്‍കി തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ച്‌ പാര്‍പ്പിടം, ഭക്ഷണം, ജോലിസ്ഥലത്തേക്കുള്ള ഗതാഗതം എന്നിവ ഓഫര്‍ ചെയ്യുന്നുണ്ട് .

അതേസമയം 2021ൽ കുവൈത്തിൽ നിന്ന് 18221 വിദേശികളെയാണ് നാടുകടത്തിയത്. 11177 പുരുഷന്മാരെയും 7044 വനിതകളെയുമാണ് നാടുകടത്തിയത്. വിവിധ നിയമലംഘനങ്ങളുടെ പേരിലാണ് 2021ല്‍ മാത്രം രാജ്യത്ത് നിന്ന് 18,221 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്ത് വിട്ടത്.

നിയമ ലംഘകര്‍ക്കെതിരായ നിയമ നടപടികള്‍ വേഗത്തിലാക്കാനുള്ള അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നാടുകടത്തലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (28 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (39 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

Malayali Vartha Recommends