Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾ യാത്രയ്ക്ക് മുമ്പ് ഇത് കൈയ്യിൽ കരുതുക, നിയന്ത്രണങ്ങൾ കടുപ്പിച്ച് ​ഗൾഫ് രാഷ്ട്രം, 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിൽ എത്തുന്നവര്‍ക്ക് ഇനി ഇത് നിർബന്ധം

05 JANUARY 2022 01:57 PM IST
മലയാളി വാര്‍ത്ത

കൊവിഡും,ഡെൽറ്റയും,ഒമിക്രോണും ഇപ്പോ ദാ ഇപ്പോൾ ഇഹുവും.... കൊവിഡിന്റെ പുതിയ വകഭേദങ്ങൾ ഉടലെടുക്കുന്ന സാഹച​ര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ​ഗൾഫ് രാഷ്ട്രങ്ങൾ. അടിക്കടി നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങൾ മൂലം ആകെ പ്രതിസന്ധിയിലാണ് പ്രവാസികൾ.വിമാനത്തവളങ്ങളിലെ പരിോധനയും അതിന്റെ പേരിലുള്ള കൊള്ളയടിയും എന്നാം മറുവശത്ത് തകൃതിൽ നടക്കുന്നു.

അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്കും അവിടെ നിന്ന് ​ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നവരും കടുത്ത നിബന്ധനകൾ കടന്നാണ് യാത്ര ചെയ്യുന്നത്. ഇപ്പോൾ ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് 48 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

 

ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് തങ്ങളുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയ്‍ക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്‍ത്, ഇന്തോനേഷ്യ, ലെബനാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യു.കെ, വിയറ്റ്‍നാം, സാംബിയ എന്നീ രാജ്യങ്ങളെയാണ് 48 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം ആവശ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യു.ആര്‍ കോഡ് ഉണ്ടായിരിക്കണം.

ദുബൈ വിമാനത്താവളത്തില്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പി.സി.ആര്‍ പരിശോധനയ്‍ക്കും വിധേയമാകണം. ഇന്ത്യ ഉള്‍പ്പെടെയുള്ള 50ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷവും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.

അതേസമയം ജനുവരി രണ്ട് മുതല്‍ യു.കെയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം ദുബൈയില്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇവര്‍ക്ക് യു.കെയിലെ എന്‍.എച്ച്.എസ് കൊവിഡ് പരിശോധനാ ഫലം യാത്രാ രേഖയായി സ്വീകരിക്കില്ലെന്നും അറിയിച്ചിരുന്നു. കൊവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ദുബൈ വിമാനത്താവള ടെർമിനലുകളിൽ ടിക്കറ്റില്ലാത്തവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന്​ തീരുമാനം.

യാത്രക്കാരുടെയും ജോലിക്കാരുടെയും ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്​ ​ തീരുമാനം. കോവിഡിന്‍റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് നടപടി. ഡിസംബർ 29നും ജനുവരി എട്ടിനുമിടയിൽ 20 ലക്ഷം യാത്രക്കാരാണ്​ വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്​. ഓരോ ദിവസവും 1,78,000​ യാത്രക്കാർ ശരാശരി എത്തിച്ചേരും. ഈ സാഹചര്യം​ പരിഗണിച്ച്​ വിമാനത്താവളത്തിൽ പരമാവധി തിരക്ക് കുറക്കുന്നതിനാണ്​ ടിക്കറ്റില്ലാത്തവരുടെ പ്രവേശനം വിലക്കിയിരിക്കുന്നത്​.

യാത്രക്കാരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും യാത്ര അയയ്ക്കാൻ വിമാനത്താവളത്തിൽ വരുന്നതിനുപകരം വീട്ടിലിരുന്ന് യാത്ര പറയണം. പകർച്ചവ്യാധിയുടെ സാഹചര്യവും തിരക്കേറിയ അവധിക്കാലവും കണക്കിലെടുക്കുമ്പോൾ ഇത് ഇപ്പോൾ കൂടുതൽ പ്രധാനമാണെന്നും വിമാനത്താവളം ടെർമിനൽ ഓപറേഷൻസ്​ വൈസ്​ പ്രസിഡന്‍റ്​ ഈസ അൽ ശംസി പറഞ്ഞു. വിമാനത്താവളത്തിന്​ അകത്തും പുറത്തും ആൾകൂട്ടം ഉണ്ടാകുന്നത്​ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി പത്തോടെയാണ് ​യാത്രാ സീസൺ അവസാനിക്കുന്നത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (28 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (39 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

Malayali Vartha Recommends