Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ കുവൈറ്റ്, വാക്സിന്‍ എടുക്കാതെയും യാത്ര ചെയ്യാം, ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങളും എടുത്തുമാറ്റാനുള്ള ശുപാര്‍ശ്ശകള്‍ക്ക്‌ പാര്‍ലമന്റ്‌ അംഗീകാരം

10 FEBRUARY 2022 01:40 PM IST
മലയാളി വാര്‍ത്ത

ഒമിക്രോണ്‍ വ്യാപനം കുറഞ്ഞതോടെ ഗൾഫ് മേഖല വീണ്ടും സാധാരണ നിലയിലേയ്ക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളൊക്കെ പതിയെ നീക്കി തുടങ്ങിയിരിക്കുകയാണ് പല രാജ്യങ്ങളും. നിയന്ത്രണങ്ങളിൽ വലഞ്ഞ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാണ് ഏകുന്നത്. ഇപ്പോൾ ഇതാ കുവൈറ്റിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ പാര്‍ലമന്റ്‌ അംഗീകാരം നൽകിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ കൂടാതെ ആരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും എടുത്തുമാറ്റാനുള്ള ശുപാര്‍ശ്ശകള്‍ക്ക്‌ അംഗീകാരം ലഭിച്ചു.

വാക്സിനേഷന്‍ ചെയ്യാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുക, വാക്സിനേഷന്‍ എടുക്കാത്ത ആളുകളെ യാത്ര ചെയ്യാന്‍ അനുവദിക്കുക, രണ്ടാമത്തെ ഡോസ്‌ വാക്സിന്‍ എടുത്തവരെ പ്രതിരോധ ശേഷി കൈവരിച്ചവരായി കണക്കാക്കുക, വാക്‌സിനേഷന്‍ എടുത്ത കുട്ടികളും അല്ലാത്ത കുട്ടികളും തമ്മില്‍ വിവേചനം ഏര്‍പ്പെടുത്താതിരിക്കുക,വിദേശത്ത്‌ നിന്നും കുവൈറ്റിലേക്ക് വരുന്ന സ്വദേശികളുടെ പി. സി. ആര്‍. പരിശോധന രാജ്യത്ത്‌ എത്തിയ ശേഷം മാത്രമായി പരിമിതപ്പെടുത്തുക, മുതലായവയാണു പാര്‍ലമന്റ്‌ അംഗീകരിച്ച പ്രധാന ശുപാര്‍ശ്ശകള്‍.

കൂടാതെ നേരത്തെ കുവൈറ്റിലെ പിസിആർ പരിശോധന നിരക്കിൽ മാറ്റം വരുത്തിയിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയം ആണ് ഇതുസംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. പിസിആർ പരിശോധനക്ക് രാജ്യത്ത് ഈടാക്കാവുന്ന പരമാവധി നിരക്ക് ആറ് ദിനാറാണ്. ജനുവരി 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു തുടങ്ങിട്ടുണ്ടെന്നാണ് വിവരം.

ഇപ്പോൾ 9 ദിനാർ ആണ് പിസിആർ പരിശോധനക്ക് ഈടാക്കിയിരുന്ന നിരക്ക്  . സ്വകാര്യ ആശുപത്രികളിൽ ആണ് ഈ നിരക്ക് ഈടാക്കിയിരുന്നത്. എന്നാൽ ചില ക്ലിനിക്കുകളിൽ എട്ട് ദിനാർ നിരക്ക് ഉണ്ട്. നാട്ടിലേക്ക് മടങ്ങാനും. ജോലിസ്ഥലത്തും പലർക്കും പിസിആർ പരിശോധന അത്യാവശ്യമാണ് അതിനാൽ നിരക്ക് കുറച്ചത് വലിയ ആശ്വാസമായാണ് പ്രവാസികൾ ഉൾപ്പെടെ കാണുന്നത്. അടിക്കടി ഇത്തരം ടെസ്റ്റുകൾ നടത്തുമ്പോൾ ഒരു നിശ്ചിത തുക  ആവശ്യമായി വന്നിടത്താണ്, നിരക്ക് കുറച്ചതിലൂടെ പ്രവാസികൾക്ക് ചെലവ് കുറഞ്ഞു കിട്ടിയത്.

ആദ്യ സമയത്ത് 40 ദിനാർ ആയിരുന്നു ഈടാക്കിയിരുന്ന നിരക്ക്. നിരവധി തവണ നിരക്ക് കുറക്കുകയുണ്ടായി. അങ്ങനെയാണ് ആറ് ദിനാറിൽ എത്തിയത്. കുവൈറ്റിൽ ബൂസ്റ്റർഡോസ് സ്വീകരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ഏഴുലക്ഷത്തിലധികം പേർ ഇതിനോടകം ബൂസ്റ്റർ ‍ഡോസ് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇപ്പോഴും വാക്സിൻ വിതരണം ത്വരിതഗതിയിൽ തന്നെ നടക്കുകയാണ്.

അതുപോലെ തന്നെ  എല്ലാ യാത്രക്കാര്‍ക്കും എത്തിച്ചേരുന്നതിന് മുമ്പ് പിസിആര്‍ പരിശോധന റദ്ദാക്കണമെന്ന് ആവശ്യവും ശക്തമാണ്. മന്ത്രിതല കൊവിഡ് എമര്‍ജന്‍സി കമ്മിറ്റിയ്ക്ക് മുമ്പാകെ അടുത്തിടെ ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതായി പ്രാദേശിക അറബിക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തി‌ട്ടുണ്ട്.കുവൈറ്റില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ കുറവാണ് ഈ നിര്‍ദേശത്തിന് പിന്നില്‍.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കായി രാജ്യത്ത് എത്തിച്ചേരുന്നതിന് മുമ്പ്, ഒരാഴ്ചത്തെ ഹോം ക്വാറന്റൈന്‍ നടപ്പിലാക്കുന്നതും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ഈ നിബന്ധന പാലിക്കേണ്ടതില്ല. ഈ മാറ്റങ്ങള്‍ മന്ത്രിതല കൊവിഡ് എമര്‍ജന്‍സി കമ്മിറ്റി ഉടന്‍ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (34 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (45 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends