Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസിയായ ഭർത്താവിന്റെ കൊടും ചതി, മുപ്പത്തിയാറ് മാസത്തെ തടവു ശിക്ഷ, ജയിലിൽവാസത്തിന് ശേഷം തെരുവിൽ പബ്ലിക് ടെലിഫോൺ ബൂത്തിൽ ഒമ്പത് മാസത്തെ നരക ജീവിതം, അലപ്പുഴ സ്വ​ദേശിനിക്ക് തുണയായി യു.എ.ഇ, അനിതയെ ഉടൻ നാട്ടിലെത്തിക്കും...!

11 FEBRUARY 2022 11:41 AM IST
മലയാളി വാര്‍ത്ത

ഭർത്താവിന്റെ ചതിയിൽപ്പെട്ട് ബർദുബായ് തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന മലയാളി അനിത ബാലു എന്ന സ്ത്രീയുടെ കഥ കുറച്ച് പ്രവാസികളെങ്കിലും അറിഞ്ഞ് കാണുമെന്ന് വിശ്വസിക്കുന്നു. ഏകദേശം ഒമ്പത് മാസത്തോളമാണ് ഇവർ തെരുവിൽ കഴിഞ്ഞത്. അനിതാ ബാലുവിന്റെ സംരക്ഷണം ഇപ്പോൾ ദുബായ് എമിഗ്രേഷൻ അധികൃതർ ഏറ്റെടുത്തിരിക്കുകയാണ്.

അനിത സുരക്ഷിതമായി എമിഗ്രേഷന്റെ കീഴിൽ ഷെൽട്ടറിൽ കഴിയുന്നതായി അറിയിച്ചു. ഇവരുടെ കട ബാധ്യതകൾ തീർക്കാനും എമിഗ്രേഷൻ ഇടെപടും. പിന്നീട്, നാട്ടിലേക്ക് തിരിച്ചയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന സന്തോഷ വാർത്തയാണ് പ്രവാസികളുമായി പങ്കുവയ്ക്കുന്നത്. ഇപ്പോൾ ബാങ്കുകളിലെ ബാധ്യതകൾ എമിഗ്രേഷൻ ഒത്തുതീർപ്പാക്കാനാണ് ശ്രമിക്കുന്നത്.

 

 

എന്നാൽ, സ്വകാര്യ കമ്പനിയുമായി വിഷയം ചർച്ച ചെയ്ത് പരിഹരിച്ചാലേ അനിതയുടെ പ്രശ്‌നത്തിന് പൂർണ പരിഹാരമാകുകയുള്ളൂ. അതിന് സുമനസ്സുകളുടെ സഹായവും അനിവാര്യമാണ്.ഏറെ യാഥനകൾക്കും ദുരിത ജീവിതത്തിനും ശേഷമാണ് ഇത്തരത്തിലൊരു ആശ്വസ വാർത്ത അനിതയെ തേടിയെത്തിയിരിക്കുന്നത്. ബർദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോൺ ബൂത്തിൽ കഴിയുന്ന ഇവരുടെ കഥ വൈറലായിരുന്നു.

ഒൻപത് മാസത്തോളമായി ഇവർ കഴിഞ്ഞത് ടെലിഫോൺ ബൂത്തിലാണ്. ഭർത്താവിന്റെ ചതിയാണ് അനിതാ ബാലു എന്ന 46കാരിക്ക് ദുരവസ്ഥ നൽകിയത്. ഇവരുടെ ഭർത്താവ് ആലപ്പുഴ മുതുകുളം സ്വദേശി ബാലു ദുബായിൽ ബിസിനസുകാരനായിരുന്നു. 1996 മുതൽ നടത്തിയ ബിസിനസ് പിന്നീട് തകരുകയും വിവിധ ബാങ്കുകളിൽ നിന്നു ബാലു വൻതുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു.

അതിനെല്ലാം ജാമ്യം നിർത്തിയത് ഭാര്യയായ അനിതയെയായിരുന്നു. വായ്പ തിരിച്ചടക്കാനാതായപ്പോൾ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയെ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവർ മൂത്ത മകനെയും കൊണ്ടു പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവിൽ അനിത കീഴടങ്ങുകയുമായിരുന്നു.

 

പിന്നീട് 36 മാസത്തെ തടവു ശിക്ഷ. ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ അവർ ബർ ദുബായ് റഫാ പൊലീസ് സ്റ്റേഷനിൽ നിന്നു പോകാൻ തയ്യാറായില്ല. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ അവർക്കു ഭക്ഷണവും മറ്റും നൽകി. പിന്നീട് ടെലിഫോൺ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. മൂത്ത മകൻ അപ്പോൾ താൻ പഠിച്ച സ്‌കൂളിൽ ചെറിയൊരു ജോലിയിൽ സമ്പാദിച്ചിരുന്നു.

എന്നാൽ മകന്റെ കൂടെ താമസിക്കാൻ അനിത ഭർത്താവിനോടുള്ള പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. സാമ്പത്തിക ബാധ്യത തീരാതെ താൻ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന ഉറച്ച വിലപാടിലായിരുന്നു ഇവർ. 22 ലക്ഷത്തോളം ദിർഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിർഹവും. രണ്ടു കൂട്ടരും സിവിൽ കേസ് നൽകിയപ്പോൾ അനിത കുടുങ്ങി. അഡ്വ. ഏബ്രഹാം പി. ജോണിന്റെ ശ്രമഫലമായി ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി ബാങ്കുകാർ കുറച്ചുനൽകിയെങ്കിലും ഇക്കഴിഞ്ഞ നവംബർ 30ന് മുൻപ് തുക അടയ്ക്കാൻ സാധിച്ചില്ല.

വീണ്ടും അപേക്ഷ നൽകി. കാലാവധി ഡിസംബർ അവസാനം വരെ നീട്ടി നൽകി. ആ തീയതിക്ക് മുൻപ് പണം അടച്ചില്ലെങ്കിൽ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും അന്നും പണമടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നൽകാൻ തയ്യാറാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചെങ്കിലും തന്റെ കേസുകൾ ഒത്തുതീർപ്പാക്കാതെ തെരുവിൽ നിന്ന് മാറില്ലെന്ന നിലപാടിലായുന്നു ഇവർ. ഈ അവസരത്തിലാണ് ഇപ്പോൾ അനിതയ്ക്ക് താങ്ങായി ദുബായ് എമിഗ്രേഷൻ അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (33 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (44 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends