Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സുപ്രധാന തീരുമാനത്തിലേക്ക് യു.എ.ഇ...!..ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത്, ഫെബ്രുവരി പതിനഞ്ച് മുതല്‍ രാജ്യത്ത് ഉണ്ടകുന്ന മാറ്റങ്ങൾ, പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക...

15 FEBRUARY 2022 10:30 AM IST
മലയാളി വാര്‍ത്ത

യു.എ.ഇയിൽ കൊവിഡ് കേസുകൾ കുറഞ്ഞുവരികയാണ്. വാക്സിനും പരിശോധനയും വ്യാപകമാക്കിയത് മൂലമാണ് രോഗവ്യാപനത്തോത് കുറക്കാനായത്. 95 ശതമാനത്തോളം ആളുകളാണ് കോവിഡ് വാക്സിൻ എടുത്തുകഴിഞ്ഞിരിക്കുന്നത്. കോവിഡ് വാക്സിനുകള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമാണെന്ന പ്രേത്യേകതയുമുണ്ട്.

കോവിഡ് മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്ന് കൂടിയാണ് യു.എ.ഇ എന്നതും എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി ഒഴവാക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഗ്രീന്‍പാസ് കാണിക്കേണം എന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്.

 

കൂടാതെ സ്മാര്‍ട്ട്‌ ഫോണില്‍ എല്ലാവരും അല്‍ ഹൊസ്ന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. ഓരോ എമിറേറ്റിലെയും പ്രാദേശിക അടിയന്തര ദുരന്തനിവാരണ സമിതികള്‍ കോവിഡ് സ്ഥിതി നിരീക്ഷിച്ചശേഷം നടപടിക്രമങ്ങള്‍ ക്രമീകരിക്കുന്നതാണ്.

അതേസമയം, ഫെബ്രുവരി 15 മുതല്‍ രാജ്യത്ത് നിയന്ത്രണങ്ങളില്‍ വലിയതോതില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്ന തരത്തിൽ നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. ചടങ്ങുകള്‍, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പൂര്‍ണശേഷിയില്‍ അനുവദിക്കും. മുഖാവരണം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് തുടരാന്‍ അധികൃതര്‍ പൊതുജനങ്ങളോട് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരാധനാലയങ്ങളിൽ സാമൂഹിക അകലം ഒരുമീറ്ററായി കുറച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം അടുത്തയാഴ്ചയോടെ പൂർണമായും നീക്കും. ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് പ്രതിവാര കോവിഡ് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്ന വേളയിലാണ് ഇക്കാര്യം അറിയിച്ചത്.

വിനോദവേദികളിലെയും വിവിധ ഗതാഗതമാർഗങ്ങളിലുമുള്ള ആളുകളുടെ ശേഷി ഉയർത്തി സാധാരണനിലയിലെത്തിക്കും. വിവാഹം, സംസ്കാരച്ചടങ്ങുകൾ, തുടങ്ങി വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ പരമാവധിശേഷി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ പരിപാടികൾക്ക് അനുവദിക്കുന്ന അതിഥികളുടെ പരമാവധിശേഷി എത്രയെന്ന് ഓരോ എമിറേറ്റും തീരുമാനിക്കും.

അനുയോജ്യമെന്നുതോന്നുന്ന രീതിയിൽ മുൻകരുതൽ നടപടികൾ കർശനമാക്കാനും ലഘൂകരിക്കാനും ഓരോ എമിറേറ്റുകൾക്കും അധികാരം നൽകിയിട്ടുണ്ട്. ഓരോ എമിറേറ്റുകൾക്കും പ്രത്യേകം ദുരന്തനിവാരണ സമിതിയുണ്ട്. പ്രാദേശിക തലത്തിൽ പ്രതിസന്ധി പദ്ധതികൾ ആവിഷ്കരിക്കുന്നത് അത്തരം സമിതികളാണ്. എങ്കിലും അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ് ആവശ്യകതകൾ ഓരോരുത്തരും പാലിക്കേണ്ടതുണ്ടെന്നായിരുന്നു അറിയിപ്പ്.

എന്നാൽ കൊവിഡ് കേസുകൾ കുറയുന്ന സാഹച​ര്യത്തിൽ ഇതിന് വിരുദ്ധമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കാനുള്ള തീരുമാനത്തിലാണ് യുഎഇ. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന യുഎഇ മുന്നറിയിപ്പ് നൽകി. യു.എ.ഇയില്‍ എല്ലാ പൊതുയിടങ്ങളിലും പ്രവേശിക്കുന്നതിന് കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പലരും തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

വ്യാജ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയവ ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കുറ്റകൃത്യത്തിന് രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴയും രണ്ടുവര്‍ഷം തടവും ശിക്ഷയായി ലഭിക്കുമെന്നും തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും ലഭിക്കും. വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. തടവിന് പുറമെ ഏഴ് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (33 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (44 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends