Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇത് നല്ല ബെസ്റ്റ് ടൈം...! പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് പായുന്നു, ഈ ഇളവുകൾ എല്ലാം മാറ്റിമറിച്ചു, കുവൈത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ നീക്കിയതോടെ ആദ്യ ദിനം വിമാനത്താവളത്തിലൂടെ കടന്നത് 23,000 യാത്രക്കാര്‍

22 FEBRUARY 2022 09:46 AM IST
മലയാളി വാര്‍ത്ത

കൊവിഡ് നിയന്ത്രണങ്ങൾ മൂലം നാട്ടിലേക്ക് പോകാതെ യാത്ര നീട്ടിവച്ചിരിക്കുകയായിരുന്നു ഒട്ടുമിക്ക പ്രവാസികളും. എന്നാൽ ഇപ്പോൾ കൊവിഡ് സഹചര്യം മാറിമറിഞ്ഞിരിക്കുകയാണ്. കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ ഗൾരാഷ്ട്രങ്ങളെല്ലാം നിയന്ത്രണങ്ങൾ ലഘൂകരിച്ച് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയായിരുന്നു.നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചവരെല്ലാം തന്നെ വലിയ പ്രതീക്ഷയിലായിരുന്നു.

തങ്ങളുടെ സന്തോഷം പ്രീയപ്പെട്ടവരുമായി പങ്കുവയ്ക്കാൻ പ്രവാസികൾ നാട്ടിലേക്കുള്ള പാച്ചിലിലാണ്. ഇതാണല്ലോ അതിനുള്ള വെസ്റ്റ് ടൈംം...കുവൈത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ നീക്കിയതോടെ ആദ്യ ദിനം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 23,000 യാത്രക്കാര്‍ സഞ്ചരിച്ചു.ഇതിൽ 13,000 പേര്‍ കുവൈറ്റില്‍ നിന്ന് പുറത്തുപോകുകയാണ് ചെയ്തത്.

 

210 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. കുവൈറ്റില്‍ ഇളവുകള്‍ പ്രാബല്യത്തിലായതിന് ശേഷം ആദ്യമെത്തിയത് ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ്. ഇന്ത്യ, ഇസ്തംബൂൾ, ബൈറൂത്, ലണ്ടൻ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേർ പോയത്.

യാത്ര നിയന്ത്രണങ്ങള്‍ നീക്കിയ ആദ്യ ദിനം 13,000 പേരാണ് കുവൈറ്റില്‍ നിന്ന് പുറത്തുപോയതെങ്കിൽ 10,000 പേര്‍ കുവൈറ്റിലേക്ക് വരുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കുത്തിവെപ്പ് എടുക്കാത്തവർക്കും കുവൈത്തിലേക്ക് വരാം, കുത്തിവെപ്പ് എടുത്തവർക്ക് പി.സി.ആറും ക്വാറൻറീനും വേണ്ട തുടങ്ങിയ ഇളവുകൾ പ്രാബല്യത്തിലായതിന് ശേഷം ആദ്യമെത്തിയത് ഇന്ത്യയിൽനിന്നുള്ള ഇൻഡിഗോ വിമാനമാണ്.

 

കുവൈത്ത് അംഗീകരിക്കാത്ത കോവാക്സിൻ സ്വീകരിച്ചവർ ഈ വിമാനത്തിൽ ഉണ്ടായിരുന്നു. കുവൈത്ത് അംഗീകരിച്ച നാല് വാക്സിൻ അല്ലാത്തവ സ്വീകരിച്ച പ്രവാസികൾ കുവൈത്തിലേക്ക് വരാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു.

കുവൈത്തിൽ കോവിഡുമായി ബന്ധപ്പെട്ട യാത്രനിയന്ത്രണങ്ങളിൽ ഇളവ് ഞായറാഴ്ച മുതൽ പ്രാബല്യത്തിൻ വന്നത്. വാക്സിൻ എടുക്കാത്തവർക്കും കുവൈത്തിലേക്ക് വരാമെന്നതും വാക്സിൻ എടുത്തവർക്ക് പി.സി.ആറും ക്വാറൻറീനും വേണ്ട എന്നതും തന്നെയാണ് എടുത്തു പറയേണ്ട പ്രധാന മാറ്റം.ഇളവുകൾ സ്വദേശികൾക്ക് മാത്രം എന്ന് വ്യോമയാന വകുപ്പിന്റെ സർക്കുലർ ഇറക്കിയത് ഒരു ഘട്ടത്തിൽ നിരാശ സമ്മാനിച്ചെങ്കിലും 24 മണിക്കൂറിനകം ഇതു തിരുത്തിയത് പ്രവാസികൾക്ക് ഏറെ ആശ്വാസമായി.

കഴിഞ്ഞ ദിവസം വിമാനക്കമ്പനികൾക്ക് നൽകിയ സർക്കുലറിൽ 'കുവൈത്തികൾക്ക് മാത്രം' എന്ന ഭാഗം 'എല്ലാ യാത്രക്കാർക്കും' എന്നാക്കി തിരുത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ ഭാഗമായി വാക്സിൻ എടുക്കാത്തവർക്ക് ഞായറാഴ്ച മുതൽ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്.

എന്നാൽ, കഴിഞ്ഞ ദിവസം ഡി.ജി.സി.എ വിമാനക്കമ്പനികൾക്ക് നൽകിയ സർക്കുലറിൽ വാക്സിനെടുക്കാത്ത സ്വദേശികൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകം എന്ന് പരാമർശിച്ചിരുന്നു. മന്ത്രിസഭ തീരുമാനത്തിൽ ആശ്വസിച്ചിരുന്ന പ്രാസികളെ ഏറെ നിരാശപ്പെടുത്തിയ ഈ പരാമർശമാണ് 24 മണിക്കൂറിനുള്ളിൽ അധികൃതർ തിരുത്തിയത്. കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ ഇമ്യൂൺ സ്റ്റാറ്റസ് ഉള്ളവരാണെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റോ ഹോം ക്വാറൻറീനോ ആവശ്യമില്ല എന്നായിരുന്നു മന്ത്രിസഭ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (34 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (45 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends