Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യുഎഇയിക്ക് പിന്നാലെ ഒമാനും...! കൊവിഡ് നിയന്ത്രണങ്ങളെ വേരോടെ പിഴുതെറിയുന്നു, മാര്‍ച്ച്‌ ഒന്നു മുതൽ ഇളവുകൾ

01 MARCH 2022 04:36 PM IST
മലയാളി വാര്‍ത്ത

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാൻ. പല ഗൾഫ് രാഷ്ട്രങ്ങളും ഇതിനോടകം ഇളവുകളുടെ ഒരു ചാകര തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെ വേരോടെ പിഴുതെറിയാൻ യുഎഇ പൊതുസ്ഥലങ്ങളില്‍ മാസ്ക് ഒഴിവാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഒമാനും അത്തരത്തിലൊരു തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്.

മാസ്ക്ക് ധരിക്കൽ കുറച്ചൊന്നുമല്ല ജനങ്ങളെ ശ്വാസം മുട്ടിച്ചത്. കൊവിഡ് സ്ഥിതിഗതികൾ മാറിമറിഞ്ഞിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിലാണ് ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന നിയന്ത്രണം ഒഴിവാക്കാൻ ഒമാനും തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

 

 

മാര്‍ച്ച്‌ ഒന്നു മുതലാണ് ഇളവ് അനുവദിക്കുക.തുറസ്സായ സ്ഥലങ്ങളില്‍ ഇനി മാസ്ക് നിര്‍ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന സുപ്രീംകമ്മിറ്റി അറിയിക്കുകയായിരുന്നു.അതേസമയം, ഇന്‍ഡോര്‍ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികള്‍ക്ക് നിര്‍ബന്ധമാണ്.

നൂറുശതമാനം ശേഷിയില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഹാളുകളിലും മറ്റും നടക്കുന്ന സമ്മേളനങ്ങള്‍, എക്സിബിഷനുകള്‍, പൊതുപരിപാടികള്‍ എന്നിവയില്‍ മുമ്ബ് നിശ്ചയിച്ച പ്രകാരം 70 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഇവിടെ പരിപാടികള്‍ നടത്തേണ്ടത്. തീരുമാനങ്ങള്‍ ഇന്നു മുതല്‍ നിലവില്‍ വരും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച്‌ ആറു മുതല്‍ പൂര്‍ണ തോതില്‍ നേരിട്ട് നടത്താമെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ഇവിടെ ഒരുക്കണം. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് കൂടുതല്‍ ഇളവുകള്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്.

 

അതേസമയം,വിദേശ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ പി.സി.ആര്‍ പരിശോധന ആവശ്യമില്ല. പകരം അംഗീകൃത വാക്സിന്റെ കണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന സുപ്രീംകമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഒമാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്സിന്‍ എടുത്തവരെയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍നിന്ന് ഒഴിവാക്കിയത്. ഇരട്ട ഡോസ് വാക്സിനുകളായ ഫൈസര്‍, ആസ്ട്രാസെനക, സ്പുട്നിക്, സിനോവാക്സ്, മൊഡേണ, സിനോഫാം, കോവാക്സിന്‍, സിംഗിള്‍ ഡോസ് വാക്സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് ഒമാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

വാക്സിനെടുത്തിട്ടില്ലാത്ത യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലെങ്കില്‍ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചത് തെളിയിക്കുന്ന പരിശോധനാ ഫലം ഹാജരാക്കിയാലും മതിയാവും.

ഇതിലും ക്യു.ആര്‍ കോഡ് നിര്‍ബന്ധമാണ്. യുഎഇ വഴി തുടര്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ പോകുന്ന രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം. യാത്രക്ക് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആര്‍ ടെസ്റ്റെടുക്കേണ്ടിയിരുന്നത്. ഇതിനിടെ പരിശോധനയില്‍ പോസിറ്റിവായാല്‍ യാത്രകള്‍ മുടങ്ങുന്ന സ്ഥിതിയുമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends